മനാഗ്വ: നിക്കരാഗ്വയിലെ കത്തോലിക്കാ സഭയ്‌ക്കെതിരെ നടത്തുന്ന ഭരണകൂട അതിക്രമങ്ങള്‍ തുടരുകയാണ്. ക്രൈസ്തവ പീഡനം പതിവാക്കിയ ഡാനിയല്‍ ഒര്‍ട്ടേഗയുടെ സ്വേച്ഛാധിപത്യ ഭരണകൂടം രാജ്യത്തെ വിവിധ രൂപതകളുടെയും ഇടവകകളുടെയും ബാങ്ക് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഉത്തരവിറക്കി. മനുഷ്യാവകാശ സംരക്ഷകരും വൈദികരും ഈ നീക്കത്തെ ശക്തമായി അപലപിച്ചു.
മെയ് 25 രാത്രി മുതല്‍ അക്കൗണ്ടുകള്‍ പരിശോധിക്കാനായിട്ടില്ലെന്നും സാഹചര്യം എങ്ങനെ പരിഹരിക്കാമെന്ന് തങ്ങള്‍ നോക്കുകയാണെന്നും മനാഗ്വയിലെ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ലിയോപോള്‍ഡോ ബ്രെനെസ് വെളിപ്പെടുത്തി. നിക്കരാഗ്വയിലെ മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ലിബര്‍ട്ടാഡ് ഫൗണ്ടേഷന്റെ പ്രസിഡന്റുമായ ഫെലിക്‌സ് മറാഡിയാഗയും അക്കൗണ്ടുകള്‍ മരവിപ്പിച്ച കാര്യം സ്ഥിരീകരിച്ചു.
'ഇത് കത്തോലിക്കാ സഭക്കെതിരായി നടത്തുന്ന മറ്റൊരാക്രമണമാണ്. ഭരണകൂടത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശങ്ങള്‍ വെളിപ്പെടുത്തുന്ന മതപീഡനത്തിന്റെ വികൃതമായ പ്രവൃത്തിയാണ് ഇത്. സഭയുടെ അജപാലന പരമായ ശബ്ദത്തെ നിശബ്ദമാക്കുകയാണ് ഭരണകൂടത്തിന്റെ ലക്ഷ്യം'- ഫെലിക്‌സ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.