ഇന്ത്യയുടെ സിഎജി ജനറല്‍ ഗിരീഷ് ചന്ദ്ര മുര്‍മു വീണ്ടും ലോകാരോഗ്യ സംഘടനയുടെ എക്സ്റ്റേണല്‍ ഓഡിറ്റര്‍; നിയമനം നാല് വര്‍ഷത്തേക്ക്

ഇന്ത്യയുടെ സിഎജി ജനറല്‍ ഗിരീഷ് ചന്ദ്ര മുര്‍മു വീണ്ടും ലോകാരോഗ്യ സംഘടനയുടെ എക്സ്റ്റേണല്‍ ഓഡിറ്റര്‍; നിയമനം നാല് വര്‍ഷത്തേക്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഗിരീഷ് ചന്ദ്ര മുര്‍മു 2024 മുതല്‍ 2027 വരെയുള്ള നാല് വര്‍ഷത്തേക്ക് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) എക്സ്റ്റേണല്‍ ഓഡിറ്ററായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2019 മുതല്‍ 2023 വരെയുള്ള നാല് വര്‍ഷത്തേക്ക് ലോകാരോഗ്യ സംഘടനയില്‍ സിഎജി ഇതിനകം ഈ സ്ഥാനം വഹിക്കുന്നു.

ഇന്നു ജനീവയില്‍ നടന്ന 76-ാമത് ലോകാരോഗ്യ അസംബ്ലിയിലാണു തിരഞ്ഞെടുപ്പു നടന്നത്.ഇന്ത്യയുടെ സിഎജി വന്‍ ഭൂരിപക്ഷത്തോടെ (156 ല്‍ 114 വോട്ടുകള്‍) ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ തന്നെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

സിഎജിയുടെ നിയമനം അന്താരാഷ്ട്ര സമൂഹത്തിനിടയിലെ അതിന്റെ നിലയ്ക്കും അതോടൊപ്പം അതിന്റെ പ്രൊഫഷണലിസം, ഉയര്‍ന്ന നിലവാരം, ആഗോള ഓഡിറ്റ് അനുഭവം, ശക്തമായ ദേശീയ യോഗ്യതകള്‍ എന്നിവയ്ക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനീവയിലെ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയുടെയും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരുടെയും സിഎജിയില്‍ നിന്ന് തിരഞ്ഞെടുത്ത ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘത്തിന്റെയും നിരന്തരമായ പിന്തുണയും അശ്രാന്ത പരിശ്രമവുമാണ് ഈ ഉജ്ജ്വല വിജയം സാധ്യമാക്കിയതെന്നാണ് ഗിരീഷ് ചന്ദ്ര മുര്‍മു പ്രതികരിച്ചത്. മെച്ചപ്പെട്ട ഫലങ്ങള്‍, സുതാര്യത, മികച്ച സമീപനം എന്നിവയ്ക്കായി പ്രക്രിയ മെച്ചപ്പെടുത്തുന്നതിന് ഊന്നല്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐക്യരാഷ്ട്രസഭയുടെ ബാഹ്യ ഓഡിറ്റര്‍മാരുടെ പാനലിലെ അംഗമാണ് സിഎജി. ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സുപ്രീം ഓഡിറ്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് (ഐഎന്റ്റിഒഎസ്എഐ), ഏഷ്യന്‍ ഓര്‍ഗനെസേഷന്‍ ഓഫ് സുപ്രീം ഓഡിറ്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് (എഎസ്ഒഎസ്എഐ) എന്നിവയുടെ ഗവേണിംഗ് ബോര്‍ഡ് അംഗവുമാണ് അദ്ദേഹം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.