കൊല്‍ക്കത്ത: ബംഗാളിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സാഗര്‍ദിഘി മണ്ഡലത്തില്‍ നിന്ന് ജയിച്ച ബയ്റോണ്‍ ബിശ്വാസാണ് കോണ്‍ഗ്രസ് വിട്ട് മറുപാളയത്തിലെത്തിയത്. പശ്ചിമ മേദിനിപ്പൂരില്‍ നടന്ന ചടങ്ങില്‍ ടിഎംസി ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി ബിശ്വാസിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.
ഉപതെഞ്ഞെടുപ്പില്‍ സാഗര്‍ദിഘി മണ്ഡലത്തില്‍ നിന്ന് 22,000 വോട്ടിന് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയാണ് ബിശ്വാസ് നിയമസഭയിലെത്തിയത്. 2021 ലെ നിയമസഭ തിഞ്ഞെടുപ്പില്‍ സിപിഎമ്മുമായി സഖ്യം ചേര്‍ന്ന് മത്സരിച്ച കോണ്‍ഗ്രസിന് സീറ്റ് ലഭിച്ചിരുന്നില്ല.
മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എയും മന്ത്രിയുമായിരുന്ന സുബ്രത സാഹ മരിച്ചതോടെയാണ് ഈവര്‍ഷം ഉപതെരഞ്ഞെടുപ്പ് നടന്നത്. ഉപതെരഞ്ഞെടുപ്പിലും സിപിഎം പിന്തുണയോടെയാണ് കോണ്‍ഗ്രസ് മത്സരിച്ച് ജയിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v