കോട്ടയം: പാലാ ഇടമറുക് കോങ്ങാമലയില്‍ ആന്റണി ജോണ്‍ കുവൈറ്റില്‍ (സിബി) നിര്യാതനായി. 48 വയസായിരുന്നു. കുവൈറ്റ്അബ്ബാസിയയിലെ താമസക്കാരനായ അദ്ദേഹം കുവൈറ്റ് കാന്‍സര്‍ ഹോസ്പിറ്റലില്‍ വെച്ചാണ് നിര്യാതനായത്.
സംസ്‌കാര ശുശ്രൂഷകള്‍ ഇടമറുക് സെന്റ് ആന്റണീസ് ദേവാലയത്തില്‍ വെച്ച് പിന്നീട് നടത്തപ്പെടും. ഇപ്പോള്‍ സബഹോസ്പിറ്റലിലുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. കുവൈറ്റ് സാല്‍മിയ അല്‍സിഫ് ഹോസ്പിറ്റല്‍ ജീവനക്കാരനാണ് മരിച്ച ആന്റണി ജോണ്‍.
ഭാര്യ: സൗമ്യ സെബാസ്റ്റ്യന്‍ ഞൊങ്ങിനിയില്‍.
മക്കള്‍: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സിയോണ മരിയ ആന്റണിയുംമൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായഅലോണ മരിയ ആന്റണി യും. കുവൈറ്റ് അബ്ബാസിയ സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളാണ് ഇകരുവരും.
സഹോദരങ്ങള്‍: ബാബു, മോളി പുത്തൂര്‍(വടക്കാഞ്ചേരി), ആനി പവ്വംചിറ (കയ്യൂര്‍), ഷാജി, സാലി പരുമൂട്ടില്‍(ചമ്പക്കര) മാത്യൂ (ബിജു അല്‍ സലാം ഹോസ്പിറ്റല്‍ കുവൈറ്റ്).
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v