പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഹാട്രിക് കിരീടം; വന്‍കരകളുടെ പോരാട്ടത്തിന് ഇടം നേടാതെ ലിവര്‍പൂള്‍ പുറത്ത്

പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഹാട്രിക് കിരീടം; വന്‍കരകളുടെ പോരാട്ടത്തിന് ഇടം നേടാതെ ലിവര്‍പൂള്‍ പുറത്ത്

ലണ്ടന്‍: നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഹാട്രിക് കിരീടധാരണത്തോടെ 38 റൗണ്ടുകള്‍ നീണ്ട ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടങ്ങള്‍ക്ക് സമാപനം. നാല് ടീമുകള്‍ ചാമ്പ്യന്‍സ് ലീഗ് കിരിട പോരാട്ടത്തിന് ഇടം പിടിച്ചപ്പോള്‍ നിരവധി തവണ ജേതാക്കളും റണ്ണറപ്പുകളുമായ ലിവര്‍പൂള്‍ വന്‍കരയുടെ മുന്‍നിര പോരാട്ടത്തില്‍ നിന്ന് പുറത്തായി. 

89 പോയിന്റുള്ള സിറ്റിക്ക് പുറമേ ആഴ്‌സനല്‍ (84), മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (75), ന്യൂ കാസില്‍ യുണൈറ്റഡ് (71) എന്നീ ടീമുകളും ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടി. 67 പോയിന്റുള്ള ലിവര്‍പൂളിന്റെ സ്ഥാനം അഞ്ചാമതാണ്. ആറാമതുള്ള ബ്രൈറ്റണ് 62 പോയന്റാണുള്ളത്. ഇരുവരും യൂറോപ ലീഗിന് യോഗ്യത നേടി. 

ഏഴുവര്‍ഷത്തിന് ശേഷം ആദ്യ നാലില്‍ പോലും ഇടം നേടാനാവാതെയാണ് ലിവര്‍പൂള്‍ സീസണ്‍ അവസാനിപ്പിച്ചത്. ഫുള്‍ഹാമിനെ 2-1 ന് തോല്‍പ്പിച്ചാണ് മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബര്‍ത്ത് സുരക്ഷിതമാക്കിയത്. ലിഗിലെ കരുത്തന്മാരെന്ന് വിശേഷിപ്പിച്ചിരുന്ന ചെല്‍സിക്ക് സീസണ്‍ നിറം മങ്ങിയതായിരുന്നു. 44 പോയന്റുമായി 12-ാമതാണ് ടീമിന്റെ സ്ഥാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.