ന്യൂഡല്‍ഹി: രാജസ്ഥാന്‍ കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കു പരിഹാരവുമായി നേതാക്കള്‍. രാഹുല്‍ ഗാന്ധിയും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റുമായി ചര്‍ച്ച നടന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയിലായിരുന്നു ചര്‍ച്ച.
തര്‍ക്കത്തിലിരിക്കുന്ന രണ്ട് പ്രധാന നേതാക്കളുമായി ഐക്യത്തില്‍ എത്താന്‍ കഴിഞ്ഞതിനാല്‍ രാജസ്ഥാനില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാമെന്നുള്ള ആത്മവിശ്വാസം പാര്‍ട്ടിക്കുമുണ്ടായി. ഈ വര്‍ഷാവസാനം രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാര്‍ട്ടിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുവാനാണ് ഇരുനേതാക്കളുമായും നേതൃത്വം ചര്‍ച്ച നടത്തിയത്. അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റുമായുള്ള തര്‍ക്കം രാജസ്ഥാനില്‍ പാര്‍ട്ടിക്ക് ക്ഷീണം ഉണ്ടാക്കുമെന്നതിനാലാണ് പുതിയ നീക്കവുമായി നേതൃത്വം തന്നെ മുന്നിട്ടിറങ്ങിയത്.
കര്‍ണാടകയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ ഡി.കെ ശിവകുമാറും തമ്മില്‍ നടന്ന ചര്‍ച്ചകളില്‍ മന്ത്രിസഭ വിഷയത്തില്‍ കൃത്യമായ പരിഹാരം കാണുവാന്‍ സാധിച്ചു. ആ പ്രചോദനം ഉള്‍ക്കൊണ്ടാണ് രാജസ്ഥാന്‍ സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് നേതാക്കള്‍ക്കിടയിലെ ഭിന്നതകളെ കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയിലൂടെ പൂര്‍ണമായും പരിഹരിക്കാന്‍ സാധിച്ചത്.
രണ്ട് നേതാക്കളും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഏകകണ്ഠമായി തീരുമാനിച്ചതായും ബാക്കി കാര്യങ്ങള്‍ ഹൈക്കമാന്‍ഡിന് വിട്ടതായും നാല് മണിക്കൂര്‍ നീണ്ട യോഗത്തിന് ശേഷം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് കെ.സി വേണുഗോപാല്‍ പറഞ്ഞു. ചര്‍ച്ചയുടെ കൂടുതല്‍ തീരുമാനങ്ങള്‍ കോണ്‍ഗ്രസ് പുറത്തു വിട്ടിട്ടില്ല.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, അശോക് ഗെലോട്ട്-സച്ചിന്‍ പൈലറ്റ് ഭിന്നത പരസ്യമായി തുടര്‍ന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന് ദേശീയ തലത്തില്‍ പരിഹരിക്കാന്‍ കഴിയാതിരുന്ന വിഷയമായണെന്നു ദേശീയ മാധ്യമങ്ങള്‍ അടക്കം വാര്‍ത്തകള്‍ നല്‍കിയിരുന്നു. അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും പരസ്പരം അഭിപ്രായങ്ങള്‍ പറഞ്ഞതു പോലും വലിയ വിവാദങ്ങള്‍ക്കു വഴിവെച്ചിരുന്നു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.