ഒരു കർഷക ജീവൻ കൂടി പൊലിഞ്ഞു; തീരാദുഖത്തിൽ കർഷകർ

ഒരു കർഷക ജീവൻ കൂടി പൊലിഞ്ഞു; തീരാദുഖത്തിൽ കർഷകർ

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിന് എതിരെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം ദിവസങ്ങളായി നീളുകയാണ്. ഇതുവരെ നടത്തിയ ചർച്ചകൾ വിഫലം ആയതോടെ കർഷകർ വീണ്ടും സമരം ശക്തമാക്കുന്നു. ഇതേ സമയം സമരം നടത്തിയ ഒരു കര്‍ഷകന്‍ കൂടി മരണമടഞ്ഞു.

ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ ടിക്രിയില്‍ സമരം നടത്തിയ പഞ്ചാബില്‍ നിന്നുള്ള കര്‍ഷകനാണ് മരിച്ചത്. അതിശൈത്യമാണ് മരണകാരണം എന്നാണ് റിപ്പോർട്ട്. ഇതോടെ കര്‍ഷകപ്രക്ഷോഭവുമായി ബന്ധപ്പെട്ട് മരിച്ച കര്‍ഷകരുടെ എണ്ണം 28 ആയി.

അതേസമയം, കാര്‍ഷികനിയമത്തിനെതിരെ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ സിഖ് പുരോഹിതന്‍ ജീവനൊടുക്കിയിരുന്നു. ഹരിയാനയിലെ കര്‍ണാല്‍ ജില്ലയിലെ സിംഗ്ര ഗ്രാമവാസിയായ ബാബ റാം സിങ് (65) ആണ് സ്വയം വെടിവെച്ച്‌ ആത്മഹത്യ ചെയ്തത്. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് വീണ്ടും ഒരു മരണം കൂടി ഉണ്ടായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.