മെഡലുകള്‍ ഗംഗയിലെറിയും, ഇന്ത്യാ ഗേറ്റില്‍ മരണം വരെ നിരാഹാരം; സമരം കടുപ്പിച്ച് ഗുസ്തി താരങ്ങള്‍

മെഡലുകള്‍ ഗംഗയിലെറിയും, ഇന്ത്യാ ഗേറ്റില്‍ മരണം വരെ നിരാഹാരം; സമരം കടുപ്പിച്ച് ഗുസ്തി താരങ്ങള്‍

ന്യൂഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെ അറസ്റ്റ് ചെയ്യാത്തതിലും ഞായറാഴ്ചയിലെ പൊലീസ് നടപടിക്കെതിരെയും കടുത്ത പ്രതിഷേധങ്ങളിലേക്ക് കടക്കാന്‍ ഗുസ്തി താരങ്ങള്‍. രാജ്യത്തിന് വേണ്ടി നേടിയ മെഡലുകളെല്ലാം ഗംഗയില്‍ ഒഴുക്കി താരങ്ങള്‍ പ്രതിഷേധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈകിട്ട് ആറ് മണിക്ക് ഹരിദ്വാറില്‍ ഒത്തുചേര്‍ന്നാകും മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുക.

മെഡലുകള്‍ നഷ്ടപ്പെട്ടതിന് ശേഷം തങ്ങളുടെ ജീവിതത്തിന് അര്‍ത്ഥമില്ലെങ്കിലും, ഞങ്ങളുടെ ആത്മാഭിമാനത്തില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നായിരുന്നു താരങ്ങളുടെ പ്രതികരണം. ഞങ്ങളുടെ കഴുത്തില്‍ അലങ്കരിച്ച ഈ മെഡലുകള്‍ക്ക് ഇനി അര്‍ത്ഥമില്ലെന്ന് തോന്നുന്നു. അത് തിരിച്ചുനല്‍കുമെന്ന് കരുതി എന്നെ കൊല്ലുകയായിരുന്നു, എന്നാല്‍ നിങ്ങളുടെ ആത്മാഭിമാനത്തില്‍ വിട്ടുവീഴ്ച ചെയ്ത ജീവിതം കൊണ്ട് എന്ത് പ്രയോജനം,' ഹിന്ദിയില്‍ ഒരു കത്ത് ട്വീറ്റ് ചെയ്തു. ഈ വര്‍ഷം ആദ്യം മുതല്‍ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മുന്‍നിര കായികതാരങ്ങള്‍ പറഞ്ഞു.

സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്രംഗ് പുനിയ തുടങ്ങിയവരടക്കം 700ലേറെ പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പത്ത് മണിക്കൂറിന് ശേഷമാണ് താരങ്ങളെ വിട്ടയച്ചതു. സമരത്തെ ക്രൂരമായി നേരിട്ട നടപടിയില്‍ പ്രതിഷേധിച്ചാണ് തങ്ങളുടെ മെഡലുകള്‍ പോലും ഗംഗയിലൊഴുക്കാനുള്ള തീരുമാനമെടുത്തത്.

ലൈംഗികാതിക്രമ പരാതിയില്‍ ബിജെപി എംപിയായ ബ്രിജ് ഭൂഷനെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ ഡല്‍ഹി ജന്തര്‍ മന്തറിലേക്ക് പ്രവേശിപ്പിക്കാതെ പൊലീസും നടപടി കടുപ്പിച്ചു. ജന്തര്‍ മന്തറിലേക്കുള്ള വഴി പൊലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് പൂര്‍ണമായും അടച്ചതിലൂടെ സമരത്തിനു തടയിടാനാണ് ശ്രമം.

ഗുസ്തിക്കാര്‍ക്കെതിരെ കലാപം, നിയമവിരുദ്ധമായി സംഘം ചേരല്‍, പൊതുപ്രവര്‍ത്തകരെ അവരുടെ ജോലി ചെയ്യുന്നതില്‍ നിന്ന് തടസപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിത്തുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പെടെ ഏഴ് ലൈംഗികാതിക്രമ പരാതികളാണ് ബ്രിജ് ഭൂഷണെതിരെയുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.