ഇടപാടുകാർ അറിഞ്ഞിരിക്കുക; ജൂണിൽ 12 ദിവസം ബാങ്ക് അവധി

ഇടപാടുകാർ അറിഞ്ഞിരിക്കുക; ജൂണിൽ 12 ദിവസം ബാങ്ക് അവധി

ന്യൂഡൽഹി: ജൂൺ മാസത്തിലെ ബാങ്ക് അവധി ദിവസങ്ങളുടെ പട്ടിക പുറത്തിറക്കി ആർബിഐ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ കലണ്ടർ‌ അനുസരിച്ച് ജൂണിൽ 12 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും.

ആർബിഐ പുറത്തിറക്കിയ അവധി ദിനങ്ങളുടെ പട്ടികയിൽ ചിലത് ചില സംസ്ഥാനങ്ങൾക്ക് മാത്രം ബാധകമാണ്. അതായത്, ചില അവധി ദിവസങ്ങൾ പ്രാദേശിക അവധി ദിവസങ്ങളാണ്. എന്നാൽ ചിലത് പൊതു അവധി ദിവസങ്ങളുമാണ്. അവധി ദിവസങ്ങളിൽ രണ്ടാമത്തെയും നാലാമത്തെയും ശനി, ഞായർ ദിവസങ്ങൾ എന്നിവ ഉൾപ്പെടുന്നു. റിസർവ് ബാങ്ക് മാർഗനിർദേശങ്ങൾ അനുസരിച്ച് പൊതു മേഖലയിലെയും സ്വകാര്യ മേഖലയിലെയും ബാങ്കുകൾ ഞായറാഴ്ചകളിലും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും പ്രവർത്തിക്കില്ല.
അവധി ദിനങ്ങൾ

ജൂൺ 4: ഞായറാഴ്ച
ജൂൺ 10: രണ്ടാം ശനിയാഴ്ച
ജൂൺ 11: ഞായറാഴ്ച
ജൂൺ 15: വൈഎംഎ ദിനം/രാജ സംക്രാന്തി, മിസോറാം ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ ബാങ്കുകൾക്കാണ് ഈ ദിവസം അവധി
ജൂൺ 18: ഞായറാഴ്ച
ജൂൺ 20 കാങ് (രഥയാത്ര), ഒഡീഷ മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ ബാങ്കുകൾക്കാണ് ഈ ദിവസം അവധി
ജൂൺ 24: നാലാം ശനിയാഴ്ച
ജൂൺ 25: ഞായറാഴ്ച
ജൂൺ 26: ഖർച്ചി പൂജ, ത്രിപുരയിലെ ബാങ്കുകൾക്കാണ് ഈ ദിവസം അവധി
ജൂൺ 28: ബക്രീദ് (ഈദ്-ഉൽ-സുഹ), മഹാരാഷ്ട്ര, ജമ്മു, കേരളം, ശ്രീനഗർ എന്നിവിടങ്ങളിലെ ബാങ്കുകൾക്കാണ് ഈ ദിവസം അവധി
ജൂൺ 29: ബക്രീദ് (ഈദ്-ഉൽ-അദ്ഹ), മഹാരാഷ്ട്ര, സിക്കിം, കേരളം, ഒഡീഷ എന്നിവയൊഴികെയുള്ള സംസ്ഥാനങ്ങളിലെ ബാങ്കുകൾക്ക് അവധി
ജൂൺ 30: റെംന നി (ഇദ്-ഉൽ-സുഹ), മിസോറാമും ഒഡീഷയും


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.