മണിപ്പൂരിലെ പ്രതിസന്ധി: ഒളിമ്പ്യനടക്കം പതിനൊന്ന് കായിക താരങ്ങള്‍ അമിത് ഷായ്ക്ക് കത്തയച്ചു

മണിപ്പൂരിലെ പ്രതിസന്ധി: ഒളിമ്പ്യനടക്കം പതിനൊന്ന് കായിക താരങ്ങള്‍ അമിത് ഷായ്ക്ക് കത്തയച്ചു

ഇംഫാല്‍: സംസ്ഥാനത്ത് നിലനില്‍ക്കുന്ന പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മണിപ്പൂരിലെ ഒളിമ്പ്യനടക്കം പതിനൊന്ന് കായിക താരങ്ങള്‍ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.

സമാധാനവും സാധാരണ നിലയും എത്രയും വേഗം പുനസ്ഥാപിച്ചില്ലെങ്കില്‍ തങ്ങളുടെ അവാര്‍ഡുകളും മെഡലുകളും തിരികെ നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കിയ കത്തില്‍ ഒപ്പിട്ടവരില്‍ ഒളിമ്പിക് മെഡല്‍ ജേതാവ് മീരാഭായ് ചാനുവും ഉള്‍പ്പെടുന്നു.

പത്മ അവാര്‍ഡ് ജേതാവ് ഭാരോദ്വഹന താരം കുഞ്ചറാണി ദേവി, മുന്‍ ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ബെംബെം ദേവി, ബോക്സര്‍ എല്‍. സരിതാ ദേവി തുടങ്ങിയവരും കത്തില്‍ ഒപ്പുവച്ചു. ദേശീയപാത-രണ്ട് ആഴ്ചകളോളം പലയിടത്തും തടസപ്പെട്ടിരിക്കുകയാണെന്നതടക്കമുള്ള കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് കത്തെഴുതിയത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ത്രിദിന സന്ദര്‍ശനത്തിനു മുമ്പായി ആയുധങ്ങള്‍ കണ്ടെടുക്കാന്‍ സൈന്യം നടപടി ശക്തമാക്കിയതിനു പിന്നാലെയാണ് വീണ്ടും സംഘര്‍ഷം രൂക്ഷമായത്. ഈ മാസം ആദ്യം തുടങ്ങിയ സംഘര്‍ഷത്തിന് നേരിയ അയവ് വന്നിരുന്നെങ്കിലും ഒരിടവേളയ്ക്കുശേഷം വീണ്ടും സംഘര്‍ഷം രൂക്ഷമാവുകയും ആക്രമണങ്ങളില്‍ പൊലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മരണപ്പെടുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.