പരിവാരങ്ങളില്ലാതെ തമിഴ്‌നാട് മുഖ്യമന്ത്രി ഒറ്റയ്ക്ക് ജപ്പാനില്‍; ആദ്യദിനം ഒപ്പിട്ടത് 818.90 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍

പരിവാരങ്ങളില്ലാതെ തമിഴ്‌നാട് മുഖ്യമന്ത്രി ഒറ്റയ്ക്ക് ജപ്പാനില്‍; ആദ്യദിനം ഒപ്പിട്ടത് 818.90 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍

ടോക്യോ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ജപ്പാനിലെ സന്ദര്‍ശനത്തില്‍ 818.90 കോടികളുടെ നിക്ഷേപത്തിനായുള്ള ധാരണ പത്രങ്ങളില്‍ ഒപ്പു വെച്ചു. ജപ്പാനിലെ ആറ് കമ്പനികളുമായുള്ള ധാരണ പത്രമാണ് ഒപ്പുവെച്ചിരിക്കുന്നത്. മറ്റ് മന്ത്രിമാരോ അധികം ഉദ്യോഗസ്ഥരോ ഇല്ലാതെയായിരുന്നു അദേഹത്തിന്റെ യാത്ര.

തമിഴ്‌നാട് കരിയര്‍ ഗൈഡന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട്, ക്യോകുട്ടോ സട്രാക്ക്, കാഞ്ചീപുരം ജില്ലയില്‍ മാമ്പാക്കത്തെ ചിപ്ഗഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലെ 13 ഏക്കര്‍ സ്ഥലത്ത് 113.90 കോടി രൂപ മുതല്‍ മുടക്കില്‍ പുതിയ ട്രക്ക് പാര്‍ട്‌സ് നിര്‍മ്മാണ പ്ലാന്റ് എന്നിവയാണ് പ്രധാന പദ്ധതികള്‍.

തമിഴ്‌നാട് കരിയര്‍ ഗൈഡന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടും മിത്സുബയും തിരുവള്ളൂര്‍ ജില്ലയിലെ കുമ്മിടിപൂണ്ടി ചിപ്‌കോട്ട് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ 155 കോടി രൂപ മുതല്‍ മുടക്കില്‍ വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സ് നിര്‍മിക്കുന്ന മിത്സുബ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഫാക്ടറി വിപുലീകരിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു.

തമിഴ്‌നാട് കരിയര്‍ ഗൈഡന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടും ഷിമിസു കോര്‍പ്പറേഷനും ഇടയില്‍, തമിഴ്‌നാട്ടില്‍ നിര്‍മ്മാണം, കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയറിംഗ്, അനുബന്ധ ബിസിനസ് എന്നിവ നടത്തുന്നതിനും ധാരണയായി.

മിലന്‍ നാട് കരിയര്‍ ഗൈഡന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടും കോഹ്യെ ഇന്‍സ്റ്റിറ്റ്യൂട്ടും തമ്മില്‍ 200 കോടി രൂപ മുതല്‍ മുടക്കില്‍ പോളികാര്‍ബണേറ്റ് ഷീറ്റുകള്‍, റൂഫിംഗ് സംവിധാനങ്ങള്‍, ഇലക്ട്രോണിക് ഘടകങ്ങള്‍ക്കുള്ള എക്‌സ്ട്രൂഷന്‍ ലൈനുകള്‍ എന്നിവ നിര്‍മ്മിക്കുന്നതിനുള്ള ഫാക്ടറി സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു.

കഴിഞ്ഞ ആഴ്ചയാണ് തമിഴ്നാട് മുഖ്യമന്ത്രി ഒരാഴ്ച്ചത്തെ സന്ദര്‍ശനത്തിനായി സിംഗപ്പൂരിലേക്കും ജപ്പാനിലേക്കും തിരിച്ചത്. 2024 ജനുവരിയില്‍ ചെന്നൈയില്‍ നടക്കുന്ന ലോക നിക്ഷേപക സമ്മേളനത്തെ ക്ഷണിക്കുന്നതിനും തമിഴ്‌നാട്ടിലേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിനുമാണ് അദേഹത്തിന്റെ  യാത്ര.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.