തിരുവനന്തപുരം: കേരള പൊലീസില്‍ വന്‍ അഴിച്ചുപണിക്ക് വഴിയൊരുക്കി മൂന്ന് ഡിജിപിമാര്‍ ഇന്ന് വിരമിക്കും. ഫയര്‍ഫോഴ്‌സ് മേധാവി ബി.സന്ധ്യ, എക്‌സൈസ് കമ്മീഷണര്‍ ആര്‍.ആനന്ദകൃഷ്ണന്‍, എസ്പിജി ഡയറക്ടറായ കേരള കേഡര്‍ ഡിജിപി അരുണ്‍കുമാര്‍ സിന്‍ഹ എന്നിവരാണ് വിരമിക്കുന്നത്.
ബി.സന്ധ്യ, ആര്‍.ആനന്ദകൃഷ്ണന്‍ എന്നിവര്‍ക്ക് പ്രത്യേക യാത്രയയപ്പ് നല്‍കും. സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഉള്‍പ്പെടെ 11,800 ഓളം പേരാണ് ഇന്ന് ഉദ്യോഗത്തില്‍ നിന്നും വിരമിക്കുന്നത്.
മൂന്ന് ഡിജിപിമാര്‍ക്ക് പുറമേ ഒന്‍പത് എസ്പിമാര്‍ ഉള്‍പ്പെടുന്ന വലിയൊരു ഉദ്യോഗസ്ഥ സംഘം സര്‍വീസില്‍ നിന്ന് വിരമിക്കും. ഇതോടെ പ്രധാന വകുപ്പുകളുടെ നേതൃസ്ഥാനത്തും ജില്ലാ പൊലീസ് മേധാവിമാരിലും കാര്യമായ അഴിച്ചുപണിയുണ്ടാകും. എഡിജിപിമാരായ കെ.പത്മകുമാര്‍, നിതിന്‍ അഗര്‍വാള്‍, ക്രൈംബ്രാഞ്ചിന്റെ ചുമതലയുള്ള ഷെയ്ഖ് ദര്‍ബേഷ് സാഹിബ് എന്നിവര്‍ ഡിജിപി റാങ്കിലേക്ക് ഉയരും.
ജൂണില്‍ പൊലീസ് മേധാവി അനില്‍കാന്ത് വിരമിക്കുമ്പോള്‍ പുതിയ മേധാവിയെ മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള അഴിച്ചുപണികളാകും ഇനിയുള്ള ദിവസങ്ങളില്‍ ഉണ്ടാകുക. സര്‍ക്കാര്‍ തയാറാക്കിയ പട്ടികയിലെ ആദ്യ പേരുകാരായ നിധിന്‍ അഗര്‍വാള്‍, കെ.പത്മകുമാര്‍, ഷെയ്ക്ക് ദര്‍വേസ് സാഹിബ് എന്നിവരില്‍ ഒരാള്‍ക്കാണ് പൊലീസ് മേധാവി സ്ഥാനത്തേക്ക് സാധ്യത. ഈ മാറ്റം കൂടി പരിഗണിച്ചായിരിക്കും അഴിച്ചുപണി.
അതേസമയം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഉള്‍പ്പെടെ 11,800 ഓളം പേരും ഇന്ന് വിരമിക്കും. പൊതുമേഖലാ സ്ഥാപനങ്ങളിലുള്ളവര്‍ ഒഴികെയാണിത്. വിരമിക്കുന്നവര്‍ക്ക് ആനുകൂല്യം നല്‍കാന്‍ 3000 കോടി രൂപയിലധികം വേണ്ടിവരും. ഇത്രയേറെ ജീവനക്കാര്‍ വിരമിക്കുന്നത് സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കില്ലെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ പതിവ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.