യുഎഇയില്‍ നഴ്സിംഗ് മേഖലയിലടക്കം മുപ്പതിനായിരത്തിലധികം ജോലി ഒഴിവുകള്‍

യുഎഇയില്‍ നഴ്സിംഗ് മേഖലയിലടക്കം മുപ്പതിനായിരത്തിലധികം ജോലി ഒഴിവുകള്‍

ദുബായ്: രാജ്യത്തെ ആരോഗ്യമേഖലയില്‍ 33000 ലധികം ജോലി ഒഴിവുകള്‍. 2030 ആകുമ്പോഴേക്കും ആരോഗ്യമേഖലയിലെ ഒഴിവുകള്‍ നികത്തുകയെന്നതാണ് ലക്ഷ്യമിടുന്നത്. കോളിയേഴ്സ് ഹെല്‍ത്ത്കെയര്‍ ആന്‍റ് എജ്യുക്കേഷന്‍ ഡിവിഷന്‍റെ മാര്‍ക്കറ്റ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ട കണക്കനുസരിച്ച് 2030 ഓടെ അബുദബിയില്‍ 11,000 നഴ്സുമാരുടെയും 5,000 മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും ഒഴിവുകളുണ്ടാകും.

ദുബായില്‍ 6,000 ഫിസിഷ്യന്‍മാരെയും 11,000 നഴ്സുമാരെയുമാണ് ആവശ്യമായി വരിക.
യുഎഇയില്‍ 157 ആശുപത്രികളില്‍ 104 എണ്ണം സ്വകാര്യമേഖലയിലാണ്. ദുബായിൽ 10,376 പേരും അബുദാബിയിൽ 10,141 പേരും നോർത്തേൺ എമിറേറ്റ്സില്‍ 5,358 എന്നിങ്ങനെ 26,736 പേർ രാജ്യത്ത് ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍. സൈക്യാട്രി, എമര്‍ജന്‍സി മെഡിസിന്‍, റേഡിയേഷന്‍ ഓങ്കോളജി, ഇന്‍റന്‍സീവ് കെയര്‍, ഓര്‍ത്തോപീഡിക് സര്‍ജറി എന്നീ മേഖലകളിലാണ് യുഎഇ കൂടുതലായും ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.