ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. മോഡി ശാസ്ത്രജ്ഞന്‍മാരെ വരെ ഉപദേശിക്കുന്നു. മോഡി ദൈവത്തേക്കാള്‍ അറിവുള്ള ആളായി നടിക്കുന്നയാണ്. അമേരിക്കയിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതിനിടയിലായിരുന്നു രാഹുലിന്റെ വിമര്‍ശനം.
എല്ലാം അറിയാമെന്നാണ് ഭാവം. ദൈവത്തെ വരെ പഠിപ്പിക്കും. ശാസ്ത്രജ്ഞരേയും സൈനികരേയും ഉപദേശിക്കും. ബിജെപിയില്‍ ചോദ്യങ്ങളില്ല. ഉത്തരങ്ങള്‍ മാത്രമേയുള്ളൂവെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു.
ഭാരത് ജോഡോ യാത്ര തനിക്ക് വലിയ അനുഭവമായിരുന്നു. ഇന്ത്യ ഒരു ആശയത്തെയും തിരസ്‌കരിച്ചിട്ടില്ല. എന്‍ആര്‍ഐക്കാര്‍ ഇന്ത്യയുടെ അംബാസിഡര്‍മാരാണ്. വനിത സംവരണ ബില്‍ കോണ്‍ഗ്രസ് പാസാക്കാനാണ് ശ്രമിച്ചത്. പക്ഷേ സഖ്യകക്ഷികളില്‍ ചിലര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇന്ത്യയിലെ ജനങ്ങള്‍ വെറുപ്പില്‍ വിശ്വസിക്കുന്നവരല്ല. പരസ്പരം കൊല്ലുന്നവരല്ല. ഒരു ചെറിയ വിഭാഗമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ബില്‍ പാസാക്കും. ഭരണഘടനയില്‍ ഇന്ത്യ എന്നത് യൂണിയന്‍ ഓഫ് സ്റ്റേറ്റ് ആണ്. ഓരോ സംസ്ഥാനത്തെയും സംസ്‌കാരത്തെയും ഭാഷകളെയും ചരിത്രത്തെയും സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.