ന്യൂഡല്‍ഹി: അറുപതുവയസ് പൂര്‍ത്തിയായ മുതിര്‍ന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് എയർ ഇന്ത്യയുടെ സന്തോഷവാർത്ത. 50ശതമാനം യാത്ര നിരക്കിളവ് പ്രഖ്യാപിച്ചിരിക്കുകയാണ് എയര്‍ ഇന്ത്യ ആഭ്യന്തര സര്‍വീസില്‍ ആണ് ഈ ഇളവ് ലഭിക്കുക. അടിസ്ഥാന നിരക്കില്‍ മാത്രമായിരിക്കും ഇളവുണ്ടാകുകയെന്ന് വെബ്‌സൈറ്റില്‍ എയര്‍ ഇന്ത്യ അറിയിച്ചു.
ടെര്‍മിനല്‍ ഫീസ്, എയര്‍പോര്‍ട്ട് യൂസര്‍ ഫീസ് എന്നിവയില്‍ ഇളവ് കിട്ടില്ല. ഇളവ് പ്രകാരമുള്ള ടിക്കറ്റ് ലഭിക്കണമെങ്കിൽ ചില നിബന്ധനകളും എയർ ഇന്ത്യ മുന്നോട്ട് വയ്ക്കുന്നുണ്ട്. അപേക്ഷിക്കുന്ന ആൾ മുതിർന്ന പൗരനായിരിക്കണം. ഇന്ത്യയിൽ സ്ഥിരതാമസക്കാരൻ ആയിരിക്കണം എന്നതിന് പുറമേ യാത്ര ആരംഭിക്കുന്ന തീയതിയിൽ 60 വയസ് പൂർത്തിയായിരിക്കണം. യാത്ര ചെയ്യുമ്പോൾ ആനുകൂല്യത്തിനായി പ്രായം രേഖപ്പെടുത്തിയ തിരിച്ചറിയല്‍ കാര്‍ഡ് കയ്യില്‍ കരുതണം. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഐഡി കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, മുതിര്‍ന്ന പൗരന്‍മാര്‍ക്കായി എയര്‍ ഇന്ത്യ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ പരിഗണിക്കും. ആഭ്യന്തര വിമാനങ്ങളിലെ ഇക്കോണമി ക്യാബിനിൽ തിരഞ്ഞെടുത്ത ബുക്കിങ് ക്ലാസുകളിലാണ് അടിസ്ഥാന നിരക്കിന്റെ പകുതി ഇളവ് നൽകുന്നത്.
ബുക്ക് ചെയ്ത ശേഷം ഒരു വര്‍ഷം വരെയാണ് ടിക്കറ്റിന്റെ കാലാവധി. യാത്രാ തീയതിയും വിമാനവും മാറ്റുകയോ ക്യാന്‍സല്‍ ചെയ്യുകയോ ചെയ്യാം എന്നാല്‍ ഇതിനുള്ള ഫീസ് ബാധകമാണ്. യാത്ര ആരംഭിക്കുന്നതിനു മൂന്നു ദിവസം മുമ്പാവും ഇളവുള്ള ടിക്കറ്റ് ലഭിക്കുക. ചെക്ക് ഇൻ ചെയ്യുന്ന സമയത്തോ ബോർഡിംഗ് ഗേറ്റിലോ ആവശ്യമായ രേഖകൾ ഹാജരാക്കിയിട്ടില്ലെങ്കിൽ ഇളവ് ലഭിക്കില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.