ടെക്‌നോപാര്‍ക്ക് മൂന്നാംഘട്ട നിര്‍മ്മാണം: ടോറസ് ഇന്‍വസ്റ്റ്‌മെന്റ് കമ്പനിക്ക് 15 കോടി പിഴ

ടെക്‌നോപാര്‍ക്ക് മൂന്നാംഘട്ട നിര്‍മ്മാണം: ടോറസ് ഇന്‍വസ്റ്റ്‌മെന്റ് കമ്പനിക്ക് 15 കോടി പിഴ

തിരുവനന്തപുരം: ടെക്‌നോപാര്‍ക്ക് മൂന്നാംഘട്ട നിര്‍മ്മാണത്തില്‍ ടോറസ് ഇന്‍വസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ്‌സിസ് തിരിച്ചടി. ടോറസിന്റെ അനുബന്ധ കമ്പനിയായ ഡ്രാഗണ്‍സ്റ്റോണിന്റെ പരിസ്ഥിതി ക്ലിയറന്‍സ് റദ്ദാക്കി. ഇതിന് പുറമെ കമ്പനിക്ക് 15 കോടി പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിറക്കി.

ടെക്‌നോപാര്‍ക്ക് മൂന്നാം ഘട്ടം പ്രോജക്ട് അനുമതിയില്ലാതെ വികസിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 15 കോടി പിഴത്തുക തണ്ണീര്‍ത്തടങ്ങള്‍ക്കായി വിനിയോഗിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. സ്റ്റേറ്റ് എന്‍വയോണ്‍മെന്റ് ഇംപാക്ട് അസസ്‌മെന്റ് അതോറിറ്റിക്കും വിമര്‍ശനമുണ്ട്. ഉത്തരവ് പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് ടോറസ് ഇന്‍വസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ്‌സ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.