തിരുവനന്തപുരം: സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവ ഉദ്ഘാടനവും നവാഗതര്‍ക്കുള്ള സമ്മാനവിതരണവും മന്ദിരോദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ മലയിന്‍കീഴ് ഗവ. വി എച്ച് എസ് എസില്‍ നിര്‍വഹിക്കും. വേനലവധിക്കു ശേഷം പുത്തന്‍ പ്രതീക്ഷകളുമായെത്തുന്ന വിദ്യാര്‍ഥികളെ സ്വീകരിക്കുവാന്‍ വിദ്യാഭ്യാസ വകുപ്പും തയ്യാറായി കഴിഞ്ഞു. എല്ലാ വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് തന്നെ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തു. അധ്യാപക ശാക്തീകരണത്തിന് ഭാഗമായി അധ്യാപകര്‍ക്ക് പരിശീലനവും നല്‍കി.
ചടങ്ങിനോടനുബന്ധിച്ചു 2023 - 24 അക്കാദമിക വര്‍ഷത്തെ കലണ്ടര്‍ പ്രകാശനം ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ആന്റണി രാജുവും, മധുരം മലയാളം, ഗണിതം രസം കുട്ടിക്കൂട്ടം കൈപ്പുസ്തകം പ്രകാശനം സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍ അനിലും, ഹലോ ഇംഗ്ലീഷ് കിഡ്‌സ് ലൈബ്രറി സീരിസ് സ്റ്റോറി ബുക്‌സ് പ്രകാശനം പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നിര്‍വഹിക്കും.
എല്ലാ വിദ്യാലയങ്ങളിലും അധ്യയന വര്‍ഷം ആരംഭിക്കുന്നതു പ്രവേശനോത്സവത്തോടു കൂടിയാണ്. സ്‌കൂള്‍തലം, ജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെ പ്രവേശനോത്സവം സംഘടിപ്പിക്കും. പ്രവേശനോത്സവ ഗാനത്തിന്റെ രചന നിര്‍വഹിച്ചത് മുരുകന്‍ കാട്ടാക്കടയും സംഗീതം വിജയ് കരുണുമാണ് നല്‍കിയത്. ചലച്ചിത്ര പിന്നണി ഗായിക മഞ്ജരിയാണ് ഗാനം ആലപിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.