പൊലീസ് തലപ്പത്ത് അഴിച്ചുപണി: കെ. പത്മകുമാര്‍ ജയില്‍ ഡി.ജി.പി; ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഫയര്‍ഫോഴ്സ് മേധാവി

പൊലീസ് തലപ്പത്ത് അഴിച്ചുപണി:  കെ. പത്മകുമാര്‍ ജയില്‍ ഡി.ജി.പി; ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഫയര്‍ഫോഴ്സ് മേധാവി

തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് മാറ്റം. കെ. പത്മകുമാറിനെ ജയില്‍ മേധാവിയായും ഷെയ്ഖ് ദര്‍ബേഷ്  സാഹിബിനെ ഫയര്‍ഫോഴ്സ് മേധാവിയായും നിയമിച്ചു.

എ.ഡി.ജി.പിമാരായ ഇരുവര്‍ക്കും ഡി.ജി.പി റാങ്ക് നല്‍കിയാണ് സ്ഥാനക്കയറ്റം. ബി. സന്ധ്യ, ആനന്ദ കൃഷ്ണന്‍ എന്നിവര്‍ വിരമിച്ച ഒഴിവിലേക്കാണ് പുതിയ നിയമനം.

എ.ഡി.ജി.പിമാരായ ബല്‍റാം കുമാര്‍ ഉപാധ്യായയെ പോലീസ് ആസ്ഥാനത്ത് അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തിലും എച്ച്. വെങ്കിടേഷിനെ ക്രൈംബ്രാഞ്ച് മേധാവിയായും നിയമിച്ചു. ബല്‍റാം കുമാര്‍ ഉപാദ്ധ്യായ ജയില്‍ മേധാവിയായിരുന്നു. ആംഡ് ബറ്റാലിയന്‍ എ.ഡി.ജി.പിയായിരുന്നു എച്ച്. വെങ്കടേഷ്.

പൊലീസില്‍ ഇനിയും അഴിച്ചുപ്പണിയുണ്ടാകുമെന്നാണ് വിവരം. എച്ച് വെങ്കിടേഷ് വഹിച്ചിരുന്ന ബറ്റാലിയന്റെ ചുമതല ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് നല്‍കാനാണ് സാധ്യത. ജില്ല പൊലീസ് മേധാവിമാര്‍ക്കും മാറ്റമുണ്ടാകും.

നിലവില്‍ ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി അനില്‍ കാന്ത് ജൂണില്‍ വിരമിക്കുന്ന ഒഴിവില്‍ പരിഗണിക്കേണ്ട എട്ട് പേരുടെ പട്ടിക കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.