യുഎഇയില്‍ അമുസ്ലീം ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം

യുഎഇയില്‍ അമുസ്ലീം ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം

അബുദാബി: യുഎഇയില്‍ അമുസ്ലീം ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം. ഫെഡറല്‍ നാഷണല്‍ കൗണ്‍സിലാണ് അംഗീകാരം നല്‍കിയത്. ഫ്രീസോണുകളില്‍ ഉള്‍പ്പടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുളള ആരാധനാലയങ്ങള്‍ക്ക് നിയമം ബാധകമാകും.

രാജ്യത്തെ മുസ്ലിം ഇതര മതങ്ങളുടെ പ്രവർത്തനങ്ങള്‍ ആചാരങ്ങള്‍ എന്നിവ പരിശോധിക്കാനും തരം തിരിക്കാനും കമ്മിറ്റി രൂപീകരിക്കും. ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ, സമിതിയുടെ ഘടന, പ്രവർത്തന സംവിധാനം, മറ്റ് ഉത്തരവാദിത്തങ്ങൾ എന്നിവ യുഎഇ കാബിനറ്റ് തീരുമാനിക്കും.

ആരാധനയ്ക്കായി മുറികള്‍ അനുവദിക്കുന്നതിനുളള വ്യവസ്ഥകളും ആവശ്യകതകളും നടപടിക്രമങ്ങളും നിയമം വിശദീകരിക്കുന്നു. ഓരോ ആരാധനാലയങ്ങള്‍ക്കും പ്രാദേശിക ബാങ്കില്‍ അക്കൗണ്ട് വേണം. നിയമങ്ങള്‍ ലംഘിച്ചാല്‍ 100000 ദിർഹം മുതല്‍ 3ദശലക്ഷം ദിർഹം വരെയാണ് പിഴ. നിലവിലുള്ള ആരാധനാലയങ്ങൾ ആറുമാസത്തിനകം നിർദ്ദിഷ്ട നിയമത്തിന്‍റെ ചട്ടങ്ങൾ പാലിക്കണം. അബുദാബിയിലെ പാർലമെന്‍റ് ആസ്ഥാനത്ത് എഫ്എൻസി സ്പീക്കർ സഖർ ഘോബാഷിന്‍റെ അധ്യക്ഷതയിൽ നടന്ന സെഷനിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.