കൊച്ചി: പുതിയ ഐഎസ്എല്‍ സീസണൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സില്‍ വന്‍ മാറ്റങ്ങള്‍. അഞ്ച് കളിക്കാര്‍ ക്ലബ്ബില്‍ നിന്ന് പോകുന്ന വിവരവും ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
അപ്പോസ്തോലോസ് ജിയാനോ, ഇവാന്‍ കല്യൂഷ്നി, ഹര്‍മന്‍ജോത് ഖബ്ര, വിക്ടര്‍ മോംഗില്‍, മുഹീത് ഖാന്‍ എന്നിവരാണ് ക്ലബ്ബില്‍ നിന്ന് പടിയിറങ്ങുന്നത്. ക്യാപ്റ്റന്‍ ജെസല്‍ കാര്‍ണെയ്റോയും ക്ലബ് വിട്ടിരുന്നു.
കഴിഞ്ഞ സീസണ്‍ പ്ലേ ഓഫില്‍ ബെംഗളുരുവിന് എതിരായ അപ്രതീക്ഷിത തോല്‍വിയോടെ കിരീട പ്രതീക്ഷ അവസാന ഘട്ടത്തില്‍ ഉപേക്ഷിക്കേണ്ടി വന്ന ടീമിന് ഇക്കുറി അത് മറികടക്കേണ്ടതുണ്ട്. അതിനായുള്ള ശ്രമങ്ങളാണ് ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്ന് ആരംഭിച്ചിരിക്കുന്നത്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമിന് ഇതുവരെ ഒരു കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2022-23 സീസണില്‍ പ്ലേ ഓഫിലെത്തിയെങ്കിലും എലിമിനേറ്ററില്‍ ബംഗളൂരു എഫ്‌സിക്ക് മുന്നില്‍ ബ്ലാസ്റ്റേഴ്‌സ് വീണു.
വിവാദ ഗോളിന്റ അകമ്പടിയും അച്ചടക്ക നടപടിയും നേരിട്ട ബ്ലാസ്റ്റേഴ്‌സ് പുതിയ സീസണ് മികവോടെ ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായി ഓസ്‌ട്രേലിയന്‍ താരമായ ജോഷ്വ സൊറ്റിരിയോയെ ടീമിലെത്തിച്ച ക്ലബ്ബ്, ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമാന്റകോസുമായുള്ള കരാര്‍ ദീര്‍ഘിപ്പിച്ചിരുന്നു. ഐഎസ്എല്ലിന് പിന്നാലെ നടന്ന സൂപ്പര്‍ കപ്പിലും ബ്ലാസ്റ്റേഴ്‌സിന് തിളങ്ങാനായില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.