ജയ്പൂര്‍: രാജസ്ഥാനില്‍ 100 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഈ വര്‍ഷം അവസാനത്തോടെ നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പ്രഖ്യാപനം.
പൊതുജനങ്ങളോട് സംസാരിച്ചതിലൂടെ വൈദ്യുതി ബില്ലിലെ സ്ലാബ് തിരിച്ചുള്ള ഇളവില്‍ ചെറിയ മാറ്റം വരുത്തണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഇന്ധന സര്‍ചാര്‍ജ് സംബന്ധിച്ചും പൊതുജനങ്ങളില്‍ നിന്ന് ഫീഡ്ബാക്ക് ലഭിച്ചു. ഇതിന്റെ അടിസ്ഥനത്തിലാണ് മാസം 100 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് വൈദ്യുതി സൗജന്യമാക്കാന്‍ തീരുമാനിച്ചതെന്ന് ഗെലോട്ട് ട്വീറ്റ് ചെയ്തു.
ആദ്യത്തെ 100 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കും. കൂടുതല്‍ ഉപയോഗിച്ചാല്‍ മാത്രമേ അതിനുസരിച്ചുള്ള ബില്‍ വരു. 200 യൂണിറ്റ് വരെയുള്ള വൈദ്യുതി ബില്ലിന്റെ സ്ഥിരം ചാര്‍ജുകളും ഇന്ധന സര്‍ചാര്‍ജും സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v