കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് തിരിക്കുന്ന പ്രവാസി കേരളാ കോൺഗ്രസ് നേതാക്കന്മാർക്ക് കുവൈറ്റ് പ്രവാസി കേരളാ കോൺഗ്രസ് (എം) യാത്രയയപ്പ് നൽകി. സാംസ്ക്കാരിക വേദി ഗൾഫ് കോർഡിനേറ്റർ ബിജോയ് പാലാക്കുന്നേൽ, പ്രവാസി കേരളാ കോൺഗ്രസ് വൈസ് പ്രസിഡൻ്റ് എം പി സെൻ, സീനിയർ മെമ്പർ വിൽസൺ ജയിംസ് എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.
30ാം തിയതി ചൊവ്വാഴ്ച വൈകിട്ട് ഏഴരക്ക് അബ്ബാസിയാ ഹൈഡൈൻ ആഡിറ്റോറിയത്തിൽ വച്ച് നടന്ന യോഗത്തിൽ പി കെ സി (എം) പ്രസിഡൻ്റ് അഡ്വ. സുബിൻ അറക്കൽ അധ്യക്ഷത വഹിച്ചു. അഡ്വ ലാൽജി ജോർജ്, ജിൻസ് ജോയ്,സാബു മാത്യൂ, ഡേവിസ് ജോൺ, ഷാജി നാഗരൂർ, ഷാജിമോൻ ജോസഫ്,നോബിൾ മാത്യൂ, ജിയോമോൻ ജോയ്, ജിനോ ഫിലിപ്പ്, മാത്യു കാഞ്ഞമല, ടോമി സിറിയക്, സെബാസ്റ്റ്യൻ പാത്രപ്പാങ്കൽ, ഷിബു ജോസ്, അനൂപ് ജോൺ, റിജോ വടക്കൻ, റിനു ഞാവള്ളി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പി കെ സിയുടെ ഉപഹാരം പ്രസിഡൻ്റ് അഡ്വ. സുബിൻ അറക്കൽ യാത്രയാകുന്ന അംഗങ്ങൾക്ക് സമ്മാനിച്ചു. ബിജോയി പാലാക്കുന്നേൽ, എം പി സെൻ, വിത്സൺ ജയിംസ് എന്നിവർ മറുപടി പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി ജോബിൻസ് ജോൺ സ്വാഗതവും ട്രഷറർ സുനിൽ തൊടുക നന്ദിയും പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.