ദുബായ്: രാജ്യത്ത് പ്രഖ്യാപിച്ച 9 ശതമാനം കോർപറേറ്റ് നികുതി ഇന്ന് മുതല്‍ പ്രാബല്യത്തിലാകും. 3.75 ലക്ഷം ദിർഹത്തില്‍ കൂടുതല്‍ വാർഷിക ലാഭമുളള കമ്പനികളാണ് നികുതി പരിധിയില്‍ വരിക.
നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ടുളള രജിസ്ട്രേഷന്‍ യുഎഇ ധനമന്ത്രാലയം നേരത്തെ തന്നെ ആരംഭിച്ചിരുന്നു. 3.75 ലക്ഷം ദിർഹം പരിധിയുളളതുകൊണ്ടുതന്നെ ചെറുകിട ബിസിനസുകാർക്കും സ്റ്റാർട്ടപ്പുകള്‍ക്കും ഇളവ് ലഭിക്കും. ഫ്രീസോൺ കമ്പനികൾക്ക് നികുതി ബാധകമല്ലെങ്കിലും രജിസ്റ്റർ ചെയ്യണം.
സർക്കാർ, അർധ സർക്കാർ അല്ലെങ്കിൽ സ്വകാര്യ മേഖലകളിലെ ജോലിയിൽ നിന്ന് ലഭിക്കുന്ന ശമ്പളത്തിനോ തൊഴിലിൽ നിന്നുള്ള മറ്റ് വ്യക്തിഗത വരുമാനത്തിനോ കോർപ്പറേറ്റ് നികുതി ബാധകമല്ല. പ്രകൃതി വിഭവങ്ങള്‍ വേർതിരിച്ചെടുക്കുന്ന പ്രവർത്തനങ്ങള്‍, പെന്‍ഷന്‍ ഫണ്ടുകള്‍, പൊതുആനുകൂല്യങ്ങള്‍ ലഭിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയേയും നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ലോകത്തെ ഏറ്റവും കുറഞ്ഞ കോർപ്പറേറ്റ് നികുതി നിരക്കാണ് യുഎഇയുടെ നികുതിനിരക്കായ 9 ശതമാനമെന്നത്. നിശ്ചിത കാലയളവ് അവസാനിച്ച് 9 മാസത്തിനുളളില്‍ ഓരോ നികുതി കാലയളവിനും വ്യക്തികള്‍ നികുതി റിട്ടേണ്‍ സമർപ്പിച്ചിരിക്കണം. ഇമാറാടാക്സ് പ്ലാറ്റ് ഫോമിലൂടെയാണ് രജിസ്ട്രേഷന്‍ നടത്തേണ്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.