ഇന്ത്യ ചൈന ബന്ധം കടുപ്പമേറിയത്; റഷ്യ ഉക്രൈൻ യുദ്ധത്തിൽ കേന്ദ്രത്തിന്റെ നിലപാടിനെ പിന്തുണച്ച് രാഹുൽ ഗാന്ധി

ഇന്ത്യ ചൈന ബന്ധം കടുപ്പമേറിയത്; റഷ്യ ഉക്രൈൻ യുദ്ധത്തിൽ കേന്ദ്രത്തിന്റെ നിലപാടിനെ പിന്തുണച്ച് രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം കടുപ്പമേറിയതാണെന്ന് കോൺ​ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെ പിന്തുണക്കുന്നുവെന്നും യുഎസിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല സന്ദര്‍ശന വേളക്കിടെ രാഹുൽ ​ഗാന്ധി പറഞ്ഞു.

ഇന്ത്യയും റഷ്യയും തമ്മിൽ അടുത്ത ബന്ധമാണുള്ളത്. ചില കാര്യങ്ങളില്‍ ഇന്ത്യ റഷ്യയെ ആശ്രയിക്കുന്നുണ്ട്. സർക്കാരിന്‍റെ നിലപാട് തന്നെയാണ് ഇക്കാര്യത്തില്‍ തനിക്ക് ഉള്ളതെന്നും രാഹുല്‍ വ്യക്തമാക്കി. ഇന്ത്യ ചൈന ബന്ധം കഴിഞ്ഞ കാലങ്ങളില്‍ മോശമായി. ഇന്ത്യയിലെ അതിര്‍ത്തി മേഖലകളിൽ ചിലത് ചൈന കൈയ്യടക്കി വച്ചിരിക്കുന്നു. ഇന്ത്യക്ക് മേൽ ആധിപത്യം സ്ഥാപിക്കാൻ ചൈനക്ക് കഴിയില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.

2004ൽ താൻ രാഷ്ട്രീയത്തിൽ എത്തുമ്പോൾ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇപ്പോൾ മാനനഷ്ടത്തിന് പരമാവധി ശിക്ഷ ലഭിക്കുന്ന ആദ്യ വ്യക്തിയായി മാറിയിരിക്കുകയാണ്. ഇതിലൂടെ ഭാരത് ജോഡോ പോലുള്ള വലിയ അവസരങ്ങളാണ് തനിക്ക് ലഭിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ പ്രതിപക്ഷം സമരം ചെയ്യുകയാണ്. ബിജെപി സ്ഥാപനങ്ങള്‍ പിടിച്ചെടുത്തു. ഞങ്ങള്‍ അതിനോട് ജനാധിപത്യപരമായി പോരാടുകയാണ്. ഒരു സ്ഥാപനവും ഞങ്ങളെ സഹായിക്കുന്നില്ലെന്ന് കണ്ടപ്പോളാണ് ഭാരത് ജോഡോ യാത്ര വേണ്ടി വന്നതെന്നും രാഹുൽ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.