വാണിജ്യ പാചക വാതകത്തിന്റെ വില കുറഞ്ഞു; സിലിണ്ടറിന് ഇനി മുതല്‍ 1812 രൂപ

വാണിജ്യ പാചക വാതകത്തിന്റെ വില കുറഞ്ഞു; സിലിണ്ടറിന് ഇനി മുതല്‍ 1812 രൂപ

കൊച്ചി: വാണിജ്യ പാചക വാതകത്തിന്റെ വില കുറഞ്ഞു. വാണിജ്യ സിലിണ്ടറിന് 83 രൂപയാണ് കുറഞ്ഞത്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഇനി 1812 രൂപ നല്‍കിയാല്‍ മതി. നേരത്തെ 1895 രൂപ ആയിരുന്നു. വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയത് ഹോട്ടല്‍, റെസ്റ്റോന്റ് മേഖലയ്ക്ക് ആശ്വസമായിരിക്കുകയാണ്.

മാസാരംഭം പെട്രോളിയം കമ്പനികള്‍ നിരക്കുകളില്‍ മാറ്റം വരുത്താറുണ്ട്. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. ആഗോള വിപണിയിലെ എണ്ണയുടെ വിലയിടിവാണ് എല്‍പിജി വിലയില്‍ പ്രതിഫലിക്കുന്നത്.

രണ്ട് ദിവസത്തിനിടെ ആഗോള വിപണിയില്‍ ആറ് ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.