സ്റ്റാലിനുമായി കെജരിവാള്‍ കൂടിക്കാഴ്ച്ച നടത്തി; ലക്ഷ്യം ഓര്‍ഡനന്‍സിനെതിരെ പിന്തുണ ഉറപ്പിക്കാന്‍

സ്റ്റാലിനുമായി കെജരിവാള്‍ കൂടിക്കാഴ്ച്ച നടത്തി; ലക്ഷ്യം ഓര്‍ഡനന്‍സിനെതിരെ പിന്തുണ ഉറപ്പിക്കാന്‍

ചെന്നൈ: ഡല്‍ഹി ഭരണവ്യവസ്ഥയുടെ മേല്‍ നിയന്ത്രണങ്ങള്‍ ഉറപ്പിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്ന പുതിയ ഓര്‍ഡിനന്‍സിനെതിരെ പിന്തുണ തേടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. ചെന്നൈയില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ എഎപി ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ പഞ്ചാബിന്റെ മുഖ്യമന്ത്രി ഭഗവന്ത് മന്നും കെജരിവാളിനൊപ്പമുണ്ടായിരുന്നു.

സര്‍ക്കാരിന് ഉദ്യോഗസ്ഥരുടെ മേല്‍ നിയന്ത്രണാധികാരമില്ലെങ്കില്‍ പിന്നെ സര്‍ക്കാര്‍ എന്തിനാണെന്ന്, കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണവേ കെജരിവാള്‍ ചോദിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നടപടി ഭരണഘടനാവിരുധവും ജനാധിപത്യവിരുധവുമാണ്. എല്ലാ ബിജെപി ഇതരകക്ഷികളും ഒന്നിച്ച് നില്‍ക്കുന്ന പക്ഷം കേന്ദ്ര സര്‍ക്കാരിനെ മുട്ടുകുത്തിക്കാമെന്നും കെജരിവാള്‍ പറഞ്ഞു. സ്റ്റാലിന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ കെജരിവാള്‍ ദിനംപ്രതി തന്റെ ആത്മവിശ്വാസം വര്‍ധിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ ഓര്‍ഡിനന്‍സ് തടയുന്നതിനായി പ്രതിപക്ഷകക്ഷികളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യവുമായി രാജ്യമൊട്ടാകെ യാത്ര നടത്തുകയാണ് ഡല്‍ഹി മുഖ്യമന്ത്രി. വെള്ളിയാഴ്ച ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനുമായും കെജരിവാള്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. മമത ബാനര്‍ജി, ശരദ് പവാര്‍, ഉദ്ധവ് താക്കറെ, നിതീഷ് കുമാര്‍, തേജസ്വി യാദവ് എന്നീ നേതാക്കളുമായും കെജരിവാള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.