ജനാധിപത്യവും പോരാട്ടങ്ങളും പഠിക്കേണ്ട; പത്താം ക്ലാസ് പാഠപുസ്തകം വീണ്ടും വെട്ടി: കുട്ടികളുടെ പഠന ഭാരം കുറയ്ക്കാനെന്ന് വിശദീകരണം

ജനാധിപത്യവും പോരാട്ടങ്ങളും പഠിക്കേണ്ട; പത്താം ക്ലാസ് പാഠപുസ്തകം വീണ്ടും വെട്ടി: കുട്ടികളുടെ പഠന ഭാരം കുറയ്ക്കാനെന്ന് വിശദീകരണം

ന്യൂഡല്‍ഹി: ഗാന്ധിവധവും ഗൂജറാത്ത് കലാപവും വെട്ടി മാറ്റിയതിന് പിന്നാലെ പത്താം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് പ്രധാനപ്പെട്ട പാഠഭാഗങ്ങള്‍കൂടി എന്‍സിഇആര്‍ടി (നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യുക്കേഷണല്‍ റിസേര്‍ച്ച് ആന്റ് ട്രെയ്‌നിംഗ്) ഒഴിവാക്കി. ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍, പ്രധാന പോരാട്ടങ്ങളും മുന്നേറ്റങ്ങളും, പിരിയോഡിക് ടേബിള്‍, ഊര്‍ജ സ്രോതസുകള്‍ എന്നീ ഭാഗങ്ങളാണ് ഒഴിവാക്കിയത്.

രാഷ്ട്രീയ പാര്‍ട്ടികളെക്കുറിച്ച് പറയുന്ന ഭാഗങ്ങളും പാഠപുസ്തകത്തില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ജനാധിപത്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന മുഴുവന്‍ പാഠഭാഗങ്ങളും ഒഴിവാക്കി. കുട്ടികളുടെ പഠന ഭാരം കുറയ്ക്കാനാണ് നടപടി എന്നാണ് എന്‍സിഇആര്‍ടിയുടെ വിശദീകരണം. നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്.

ഗാന്ധിവധം, മുഗള്‍ ചരിത്രം, ഗുജറാത്ത് കലാപം, ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം എന്നിവ ഒഴിവാക്കിയത് വന്‍ വിവാദമായിരുന്നു. ഇതിനെതിരെ 1800 ലധികം അക്കാഡമിക് രംഗത്തെ പ്രമുഖര്‍ കേന്ദ്ര സര്‍ക്കാരിന് കത്തയക്കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ പാഠഭാഗങ്ങള്‍ക്കൂടി ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.