ഗുസ്തി താരങ്ങളുടെ പ്രതിഷേധ സമരത്തില്‍ മൗനം; സച്ചിന്റെ വസതിക്ക് മുന്നില്‍ ഫ്‌ളക്‌സ് സ്ഥാപിച്ച് യൂത്ത് കോണ്‍ഗ്രസ്

ഗുസ്തി താരങ്ങളുടെ പ്രതിഷേധ സമരത്തില്‍ മൗനം; സച്ചിന്റെ വസതിക്ക് മുന്നില്‍ ഫ്‌ളക്‌സ് സ്ഥാപിച്ച് യൂത്ത് കോണ്‍ഗ്രസ്

മുംബൈ: ബിജെപി നേതാവ് ബ്രിജ് ഭൂഷണ്‍ എം.പിയ്‌ക്കെതിരെ ഗുസ്തി താരങ്ങള്‍ നടത്തുന്ന പ്രതിഷേധത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പ്രതികരണമാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്.

പ്രതിഷേധത്തില്‍ ഇത് വരെ നിലപാട് വ്യക്തമാക്കാത്തതിനെ ചോദ്യം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സച്ചിന്റെ മുംബൈയിലെ വസതിക്ക് മുന്നില്‍ ഫ്‌ളക്‌സ് സ്ഥാപിച്ചു. താരങ്ങളുയര്‍ത്തിയ ലൈംഗികാതിക്രമ പരാതിയില്‍ ഭാരതരത്‌ന ജേതാവും മുന്‍ എംപിയുമായ സച്ചിന്‍ എന്ത് കൊണ്ടാണ് പ്രതികരിക്കാത്തതെന്ന് ഫ്‌ളക്‌സില്‍ ചോദ്യമുണ്ട്.

സച്ചിന്റെ വാക്കുകള്‍ക്ക് സമൂഹത്തില്‍ വലിയ സ്വാധീനമുള്ളതായും പീഡനത്തിന് ഇരയായ താരങ്ങള്‍ക്കായി സംസാരിക്കാനും യൂത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച ഫ്‌ളക്‌സില്‍ പറയുന്നു. ഫ്‌ളക്‌സ് സ്ഥാപിച്ചതിന് പിന്നാലെ തന്നെ മുംബൈ പൊലീസ് സ്ഥലത്തെത്തി നീക്കം ചെയ്തു.

അമേരിക്കയിലെ വര്‍ണ വെറിക്കും പൊലീസ് അതിക്രമത്തിനും എതിരായ 'ബ്‌ളാക് ലൈവ്‌സ് മാറ്റര്‍' പ്രതിഷേധത്തിന്റ ഭാഗമായ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ രാജ്യത്തെ ദേശീയ ഗുസ്തി താരങ്ങള്‍ തുടരുന്ന പ്രതിഷേധത്തില്‍ മൗനം പാലിക്കുന്നതായി ആരോപണമുണ്ടായിരുന്നു. ഇതിനിടയിലാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വീടിന് മുന്നില്‍ ഫ്‌ളക്‌സ് ഉയര്‍ന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.