മസ്കറ്റ്: ഒമാനിലെ ശർഖിയ ഗവർണറേറ്റില്‍ ഭൂചലനം ഉണ്ടായി. തെക്കന്‍ ശർഖിയയില്‍ വ്യാഴാഴ്ച രാവിലെ ജാലന്‍ ബാനി ബു അലി വിലായത്തിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലില്‍ 3.3 രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായതെന്ന് സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റി അറിയിച്ചു. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രാദേശിക സമയം പുലർച്ചെ 6.54 നായിരുന്നു ഭൂചലനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v