ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിങ് എം.പിക്കെതിരെ ലൈംഗിക പീഡനാരോപണങ്ങള്‍ ഉന്നയിച്ച് പൊലീസിന് ലഭിച്ച 10 പരാതികളെ അടിസ്ഥാനമാക്കി ഡല്‍ഹി കൊണാട്ട് പ്ലേസ് പൊലീസ് രണ്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
ലൈംഗികമായി വഴങ്ങാന്‍ ആവശ്യപ്പെട്ടുവെന്ന പരാതിയില്‍ രണ്ട് കേസിലും ബ്രിജ് ഭൂഷനെ പ്രതിയാക്കിയിട്ടുണ്ട്. ലൈംഗിക പീഡനത്തിനിരയാക്കിയെന്ന 10 പരാതികള്‍ ബ്രിജ് ഭൂഷനെതിരെയുണ്ട്.
ശരിയല്ലാത്ത രീതിയില്‍ സ്പര്‍ശിക്കുക, ശ്വാസം നോക്കാനെന്ന് പറഞ്ഞ് പെണ്‍കുട്ടികളുടെ മാറിടത്തില്‍ പിടിക്കുക, ശരീരത്തില്‍ തലോടുക, ശരിയല്ലാത്ത സ്വകാര്യ വിവരങ്ങള്‍ തേടുക, താരങ്ങള്‍ക്ക് ടൂര്‍ണമെന്റിന്റെ സമയത്തുണ്ടാകുന്ന മുറിവുകള്‍ക്കുള്ള ചികിത്സക്ക് ലൈംഗികമായി വഴങ്ങാന്‍ ആവശ്യപ്പെടുക തുടങ്ങിയ നിരവധി ആരോപണങ്ങളാണ് ബ്രിജ് ഭൂഷനെതിരെയുള്ളത്.
ഏപ്രില്‍ 21 ന് ബ്രിജ് ഭൂഷനെതിരായ പരാതിലഭിച്ചിട്ടുണ്ടെങ്കിലും ഏപ്രില്‍ 28 നാണ് രണ്ട് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ആദ്യ എഫ്.ഐ. ആര്‍ ആറ് വനിതാ ഒളിമ്പ്യന്‍മാരുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്തതാണ്. രണ്ടാമത്തേത് പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരത്തിന്റെ പിതാവ് നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്തതാണ്.
ഫോട്ടോക്ക് പോസ് ചെയ്യുകയാണെന്ന് നടിച്ച് തന്നെ അമര്‍ത്തിപ്പിടിച്ചെന്നും തോളില്‍ അമര്‍ത്തുകയും മനപൂര്‍വം ശരിയല്ലാത്ത രീതിയില്‍ സ്പര്‍ശിക്കുകയും നെഞ്ചത്ത് തലോടിയെന്നുമാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതി.
തന്റെ പിറകെ നടക്കരുതെന്ന് ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റിനോട് കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും എന്നിട്ടും ഇതേ അനുഭവം നേരിടുകയായിരുന്നെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.