വലിയ കുടുംബങ്ങള്‍ സമൂഹത്തിന്റെ സമ്പത്ത്: ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

വലിയ കുടുംബങ്ങള്‍ സമൂഹത്തിന്റെ സമ്പത്ത്: ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

തൃശൂര്‍: വലിയ കുടുംബങ്ങള്‍ സമൂഹത്തിന്റെ സമ്പത്താണെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. തൃശൂര്‍ അതിരൂപത ജോണ്‍ പോള്‍ പ്രോലൈഫ് സമിതിയുടെ നേതൃത്വത്തില്‍ അതിരൂപതയിലെ 2000 ന് ശേഷം വിവാഹിതരായവരും നാലും അതില്‍ കൂടുതല്‍ മക്കളുള്ളതുമായ കുടുംബങ്ങളുടെ സംഗമം 'ല്ഹ യിം മീറ്റ് 2023 'ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ അനുഗ്രഹം നിറഞ്ഞതും നാടിന്റെ നന്മയ്ക്കും വികസനത്തിനും വലിയ പങ്ക് വഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

തൃശൂര്‍ വ്യാകുലമാതാ ബസലിക്കയില്‍ അതിരൂപത ഫാമിലി അപ്പസ്തോലെറ്റ് ഡയറക്ടര്‍ റവ. ഡോ. ഡെന്നി താണിക്കല്‍ കാര്‍മ്മികത്വം വഹിച്ച ദിവ്യബലിയോടെയാണ് സംഗമം ആരംഭിച്ചത്. തുടര്‍ന്ന് ബസലിക്ക ഹാളില്‍ നടന്ന പൊതു യോഗത്തില്‍ അതിരൂപത പ്രോലൈഫ് സമിതി ഡയറക്ടര്‍ റവ. ഡോ. ഡെന്നി താണിക്കല്‍ അധ്യക്ഷത വഹിച്ചു.

അതിരൂപത വികാരി ജനറല്‍ മോണ്‍. ജോസ് കോനിക്ക, കെ.സി.ബി.സി. പ്രോലൈഫ് സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ച്ചങ്ങാടന്‍, സീറോ മലബാര്‍ സഭയുടെ പ്രൊലൈഫ് അപ്പസ്തോലെറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ്, അതിരൂപത പ്രോലൈഫ് സമിതി പ്രസിഡന്റ് രാജന്‍ ആന്റണി, അതിരൂപത കുടുംബ കൂട്ടായ്മ കണ്‍വീനര്‍ ഷിന്റോ മാത്യു, ബസിലിക്ക റെക്ടര്‍ ഫാ. ഫ്രാന്‍സീസ് പള്ളിക്കുന്നത്ത്, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ഫാ. റെന്നി മുണ്ടന്‍കുര്യന്‍, വിവിധ കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയേഴ്സ് എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ ഡോ. ജെറി ജോസഫ് (ഒഎഫ്എസ്), മുണ്ടൂര്‍ കൊള്ളന്നൂര്‍ തറയില്‍ വില്‍സണ്‍-ലില്ലി ദമ്പതികളെയും ആദരിച്ചു. സ്നേഹ വിരുന്നോടു കൂടിയാണ് സംഗമം സമാപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.