തിരുവനന്തപുരം: മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ മുടങ്ങിക്കിടക്കുന്ന ക്ഷേമപെന്‍ഷനില്‍ ജൂണ്‍ എട്ട് മുതല്‍ വിതരണം ചെയ്യുന്നത് ഒരു മാസത്തെ പെന്‍ഷന്‍ തുക മാത്രം. സംസ്ഥാനത്തെ 64 ലക്ഷം ആളുകള്‍ക്ക് ക്ഷേമ പെന്‍ഷന്‍ നല്‍കാനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. 1600 രൂപയാണ് പ്രതിമാസ പെന്‍ഷന്‍.
ഇനി രണ്ടു മാസത്തെ പെന്‍ഷന്‍കൂടി നല്‍കാനുണ്ട്. ഇതിന് മുന്‍പ് ഏപ്രിലിലാണ് കുടിശികയായി കിടന്ന മൂന്ന് മാസത്തേതില്‍ രണ്ട് മാസത്തെ പെന്‍ഷന്‍ തുക ഒരുമിച്ച് അനുവദിച്ചത്. 1871 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. ഇതിന് ശേഷം രണ്ട് മാസം പെന്‍ഷന്‍ നല്‍കിയിരുന്നില്ല. എല്ലാ മാസവും ക്ഷേമപെന്‍ഷന്‍ നല്‍കാവുന്ന സ്ഥിതിയിലേക്ക് സംസ്ഥാനം എത്തിയിട്ടില്ലെന്നാണ് അധികൃതരുടെ ഭാഷ്യം.
കേരളത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. കുറവ് വരുത്തിയതിന്റെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്ത് അയച്ചിട്ടുണ്ട്. 32,442 കോടി രൂപയുടെ വായ്പ എടുക്കാനുള്ള അനുമതി കേന്ദ്രം നല്‍കിയെങ്കിലും പിന്നീടത് 15,390 കോടിരൂപയായി കുറച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഗ്രാന്റിനത്തില്‍ 10,000 കോടി രൂപയുടെ കുറവ് വരുത്തിയതിനു പുറമേയാണിതെന്ന് ധനവകുപ്പ് പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.