കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ഈ വര്‍ഷത്തെ വര്‍ഷകാല സമ്മേളനം ജൂണ്‍ ആറ്, ഏഴ്, എട്ട് തീയതികളിലായി പാലാരിവട്ടം പിഒസിയില്‍ ചേരും. സഭയെയും സമൂഹത്തെയും ബാധിക്കുന്ന വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും.
ആറിന് രാവിലെ 10 മണി മുതല്‍ കത്തോലിക്കാ സന്യാസ സമൂഹങ്ങളുടെ ജനറാള്‍-പ്രൊവിന്‍ഷ്യാള്‍ എന്നിവരും മെത്രാന്‍ സമിതിയും ഒരുമിച്ചുള്ള സമ്മേളനം നടക്കും.
കേരള സഭാ നവീകരണ യജ്ഞത്തിന്റെ ഭാഗമായി ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ വല്ലാര്‍പാടം മരിയന്‍ തീര്‍ഥാടന ബസിലിക്കയില്‍ കേരള സഭയുടെ പ്രഥമ പ്രാദേശിക ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടത്തുന്നത് സംബന്ധിച്ച് വ്യക്തമായ നിര്‍ദേശങ്ങള്‍ ഈ സമ്മേളനത്തില്‍ പുറപ്പെടുവിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v