ഭുവനേശ്വര്‍: ഒഡീഷ ട്രെയിന്‍ അപകടത്തില്‍ 280 പേര്‍ പേര്‍ മരിച്ചതായാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട്. 1000ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. നിരവധി പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ഒഡീഷയിലെ ബഹനഗറില്‍ ഇന്നലെ രാത്രി ഏഴോടെയാണ് മൂന്ന് ട്രെയിനുകള്‍ അപകടത്തില്‍പ്പെട്ടത്. ഷാലിമാര്‍- ചെന്നൈ കോറമാണ്ഡല്‍ എക്‌സ്പ്രസ്, യശ്വന്ത്പൂര്‍- ഹൗറ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ക്കൊപ്പം ഒരു ചരക്ക് ട്രെയിനും അപകടത്തില്‍പ്പെടുകയായിരുന്നു.
രാത്രി 7.20 നായിരുന്നു ആദ്യ ട്രെയിന്‍ അപകടം. കൊല്‍ക്കത്തയില്‍ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന കോറമാണ്ഡല്‍ എക്‌സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെ കോറമാണ്ഡല്‍ എക്‌സ്പ്രസിന്റെ 12 ബോഗികള്‍ പാളം തെറ്റുകയും ബോഗികളിലേക്ക് യശ്വന്ത്പൂര്‍-ഹൗറ ട്രെയിന്‍ ഇടിച്ചുകയറുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ യശ്വന്ത്പൂര്‍ - ഹൗറ എക്‌സ്പ്രസിന്റെ നാല് ബോഗികളും പാളം തെറ്റി.
രാജ്യത്തെ നടുക്കിയ ട്രെയിന്‍ അപകടത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.