ജയ്പൂര്‍: പൊതു പരിപാടിക്കിടെ ശബ്ദ സംവിധാനം തകരാറിലായതില്‍ പ്രകോപിതനായ മുഖ്യമന്ത്രി അശോക് ഗെലോട്ട് ബാര്‍മര്‍ ജില്ലാ കളക്ടര്‍ക്ക് നേരെ മൈക്ക് എറിഞ്ഞു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
കഴിഞ്ഞ ദിവസം രാത്രി ബാര്‍മര്‍ സര്‍ക്യൂട്ട് ഹൗസില്‍ മുഖ്യമന്ത്രി ഒരു സംഘം സ്ത്രീകള്‍ക്ക് വേണ്ടിയുള്ള വിവിധ സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള പരിപാടിക്കിടെ വിവരം ശേഖരിക്കുന്നതിനിടെയാണ് സംഭവം. മുഖ്യമന്ത്രി സംസാരിക്കുവാന്‍ ആരംഭിച്ചപ്പോള്‍ ശബ്ദ സംവിധാനം വേണ്ടവണ്ണം പ്രവര്‍ത്തിച്ചില്ല. തുടര്‍ന്ന് അദ്ദേഹം കൈയ്യിലിരുന്ന മൈക്ക് ബാര്‍മര്‍ ജില്ലാ കളക്ടര്‍ക്ക് നേരെ എറിയുകയായിരുന്നു.
ബാര്‍മറില്‍ രണ്ട് ദിവസത്തെ പര്യടനത്തിലായിരുന്നു ഗെലോട്ട്. പരിപാടിയില്‍ സ്ത്രീകള്‍ മുഖ്യമന്ത്രിയോട് പദ്ധതികളുടെ വിവിധ ആനുകൂല്യങ്ങളെ കുറിച്ച് പറയുകയും അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം വര്‍ധിപ്പിച്ചതിന് നന്ദി അറിയിക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v