അഫ്ഗാനിസ്ഥാനില്‍ ഭൂകമ്പം; രേഖപ്പെടുത്തിയത് 4.2 തീവ്രത

അഫ്ഗാനിസ്ഥാനില്‍ ഭൂകമ്പം; രേഖപ്പെടുത്തിയത് 4.2 തീവ്രത

കാബൂള്‍: അഫ്ഗാനിസ്താനില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. കാബൂളിന് 149 കിലോമീറ്റര്‍ വടക്കു കിഴക്കായാണ് ഭൂകമ്പമുണ്ടായത്.

ഇന്ത്യന്‍ സമയം വൈകീട്ട് നാലിനുണ്ടായ ഭൂകമ്പം 10 കിലോമീറ്റര്‍ ദൂരത്തില്‍ അനുഭവപ്പെട്ടുവെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.

എല്ലാ മൂന്ന് ആഴ്ചകള്‍ക്കിടയിലും അഫ്ഗാനിസ്താനില്‍ ഭൂകമ്പം അനുഭവപ്പെടുന്നുണ്ട്. മെയ് 11 ന് 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അഫ്ഗാനിലുണ്ടായി. മെയ് ഒമ്പതിന് 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. ഇത് രണ്ടും ഫൈസാബാദിലാണ് അനുഭവപ്പെട്ടത്.

പ്രകൃതി ദുരന്തങ്ങള്‍ പതിവായ രാജ്യത്ത് കഴിഞ്ഞ വര്‍ഷം മാത്രം 1000 ലേറെ പേര്‍ മരിക്കുകയും 2000 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.