കാക്കനാട്: ആയിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും 288 പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത ഒഡീഷയിലെ ട്രെയിന്‍ അപകടത്തെക്കുറിച്ച് ഏറെ വേദനയോടെയാണ് അറിയാന്‍ ഇടയായതെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
കേട്ടുകേള്‍വിയില്ലാത്ത വിധം മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിക്കുകയും പാളം തെറ്റുകയും തത്ഫലമായി രാജ്യത്തെ മുഴുവന്‍ വേദനയിലാഴ്ത്തുകയും ചെയ്ത ദുരന്തത്തില്‍ അതീവ ദുഖം രേഖപ്പെടുത്തുന്നു. ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും ആശ്വസവും സഹായവും എത്തിച്ച് കൊടുക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്.
സര്‍ക്കാരിനോടും റെയില്‍വേ ഡിപ്പാര്‍ട്‌മെന്റിനോടും ബന്ധപ്പെട്ട അധികാരികളോടും ചേര്‍ന്ന് കത്തോലിക്കാ സഭയും ആശ്വസ നടപടികളില്‍ പങ്ക് ചേരുന്നതാണ്. മരണപ്പെട്ടവരുടെ ആത്മശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും അവരുടെ പ്രിയപ്പെട്ടവരെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു. ആശുപത്രികളില്‍ ചികിത്സയിലായിരിക്കുന്ന എല്ലാവരും എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും കര്‍ദിനാള്‍ ആലഞ്ചേരി പ്രത്യാശ പ്രകടിപ്പിച്ചു.
മാര്‍പാപ്പയുടെ അനുശോചനം ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ്പ് ലിയോപോള്‍ഡോ ഗിരെല്ലി സിബിസിഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന് അയച്ച കത്തിലൂടെ രേഖപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v