ആര്‍എല്‍ജെഡി എന്‍ഡിഎയിലേക്ക്; ജെ.പി. നഡ്ഡയുമായി ഉപേന്ദ്ര ഖുശ്വാഹ കൂടിക്കാഴ്ച്ച നടത്തി: മഹാസഖ്യം തകര്‍ച്ചയിലേക്ക്

ആര്‍എല്‍ജെഡി എന്‍ഡിഎയിലേക്ക്; ജെ.പി. നഡ്ഡയുമായി ഉപേന്ദ്ര ഖുശ്വാഹ കൂടിക്കാഴ്ച്ച നടത്തി: മഹാസഖ്യം തകര്‍ച്ചയിലേക്ക്

പട്‌ന: ഉപേന്ദ്ര ഖുശ്വാഹയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക് ജനതാദള്‍ (ആര്‍എല്‍ജെഡി) എന്‍ഡിഎയില്‍ ചേരും. കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡയും ഉപേന്ദ്ര ഖുശ്വാഹയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുന്നണി പ്രവേശന ധാരണയായിട്ടുണ്ട്.

മഹാസഖ്യത്തിലുള്ള ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (എച്ച്എഎം) നേതാവ് ജിതന്‍ റാം മാഞ്ചും എന്‍ഡിഎയിലേക്ക് എത്തുമെന്ന് സൂചനയുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ട് ജിതന്‍ റാം മാഞ്ചി മഹാസഖ്യ നേതൃത്വത്തിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് മുന്നണി മാറ്റത്തിനുള്ള തയാറെടുപ്പായാണ് വിലയിരുത്തുന്നത്.

മഹാസഖ്യ രൂപീകരണത്തോടെ ബിഹാര്‍ രാഷ്ട്രീയത്തില്‍ എന്‍ഡിഎ വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി ഊര്‍ജിതമാക്കിയിട്ടുണ്ട്. ജെഡിയുവില്‍ അസംതൃപ്തരായുള്ള നേതാക്കളെ അടര്‍ത്തിയെടുക്കാനുള്ള ഉപേന്ദ്ര ഖുശ്വാഹയുടെ പദ്ധതിയെ ബിജെപി പിന്തുണയ്ക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.