കാർഷിക നിയമങ്ങൾ കീറിയെറിഞ്ഞു കെജ്രിവാൾ

കാർഷിക നിയമങ്ങൾ കീറിയെറിഞ്ഞു കെജ്രിവാൾ

കാർഷിക ബില്ലുകൾ നിയമ സഭയിൽ കീറി എറിഞ്ഞ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. നിയമസഭയിലാണ് മുഖ്യമന്ത്രി 3 ബില്ലുകളും കീറിയത്. ബില്ലുകളെ നിരാകരിച്ചുള്ള പ്രമേയവും ഡൽഹി നിയമ സഭ പാസാക്കി. കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങളിൽ ആദ്യം മുതലേ അതൃപ്തി പ്രകടിപ്പിച്ച വ്യക്തിയാണ് കെജ്രിവാൾ. കർഷക സമരത്തെ പിന്തുണച്ച് നേരത്തെ കെജ്രിവാളും, ആം ആദ്മി പാർട്ടി പ്രവർത്തകരും നിരാഹാര സമരം അനുഷ്ടിച്ചിരുന്നു. അതേസമയം, കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിസഭാ ഉപസമിതി വീണ്ടും യോ​ഗം ചേർന്നു. അഭ്യന്തര മന്ത്രി അമിത്ഷായുടെ അധ്യക്ഷതയിലാണ് യോഗം. ക്യഷിമന്ത്രി നരേന്ദ്ര സിം​ഗ് തോമർ, പൊതുവിതരണ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ തുടങ്ങിയവർ യോ​ഗത്തിൽ പങ്കെുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.