രാജസ്ഥാനിലെ ജലപ്രതിസന്ധിയില്‍ കേന്ദ്രമന്ത്രിയെ കടന്നാക്രമിച്ച് അശോക് ഗെലോട്ട്

രാജസ്ഥാനിലെ ജലപ്രതിസന്ധിയില്‍ കേന്ദ്രമന്ത്രിയെ കടന്നാക്രമിച്ച് അശോക് ഗെലോട്ട്

ജോധ്പൂര്‍: രാജസ്ഥാനിലെ ജലക്ഷാമ വിഷയത്തില്‍ കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട്. ജോധ്പൂര്‍ എംപി ശെഖാവത്ത് കേന്ദ്ര ജലശക്തി മന്ത്രിയാണ്. സ്വന്തം മണ്ഡലത്തിലെ ജനങ്ങള്‍ കഷ്ടപ്പെടുമ്പോഴും അദ്ദേഹം ഒട്ടും ആശങ്കപ്പെടുന്നില്ല.

ബാര്‍മറില്‍ തന്റെ പൊതു ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു ഗെലോട്ട് കേന്ദ്ര ജലശക്തി മന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയ്ച്ചത്. നേരത്തെ ജലപദ്ധതികള്‍ക്കായി 90 ശതമാനം ഫണ്ട് കേന്ദ്രം നല്‍കിയിരുന്നെങ്കില്‍ ഇപ്പോഴത് പകുതിയായി കുറഞ്ഞെന്നാണ് ഗെലോട്ട് ആരോപിക്കുന്നത്.

കിഴക്കന്‍ രാജസ്ഥാന്‍ കനാല്‍ പദ്ധതി പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ധനസഹായം നല്‍കുന്നുണ്ടെന്നും ഗെലോട്ട് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.