ന്യൂഡല്‍ഹി: ഒഡീഷ ട്രെയിന്‍ അപകടത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയില്‍വേ ബോര്‍ഡ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തതായി അദ്ദേഹം അറിയിച്ചു.
രാജ്യം നടുങ്ങിയ അപകടത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രിയുടെ രാജിയ്ക്കായി പ്രതിപക്ഷം മുറവിളി കൂട്ടുന്നതിനിടയിലാണ് സിബിഐ അന്വേഷണമുണ്ടാകുമെന്ന് അശ്വിനി വൈഷ്ണവ് തന്നെ അറിയിച്ചത്.
അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി. ട്രാക്കുമായി ബന്ധപ്പെട്ട ജോലികളും ഓവര്‍ഹെഡ് വയറിങ് ജോലികളും നടക്കുന്നുണ്ട്. റെയില്‍വേ ഗതാഗതം പുനസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു.
ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ തീവ്ര ശ്രമത്തിലാണ് റെയില്‍വേ. രാവും പകലും ആയിരത്തിലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. മണ്ണുമാന്തി യന്ത്രങ്ങളും, ക്രെയിനുകളുമൊക്കെ സ്ഥലത്തെത്തിച്ചിട്ടുണ്ട്.
അതേസമയം ട്രെയിനപകടത്തിലെ മരണ സംഖ്യ 275 ആണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇനിയും 88 മൃതദേഹങ്ങള്‍ തിരിച്ചറിയാനുണ്ട്. ബന്ധുക്കള്‍ക്ക് തിരിച്ചറിയാനായി മൃതദേഹങ്ങളുടെ ചിത്രം ഒഡീഷ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v