ഭുവനേശ്വര്‍: ഒഡീഷയിലെ ബാലേസോറില്‍ ട്രെയിന്‍ ദുരന്തം നടന്ന സ്ഥലത്തെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയ ട്രാക്കിലൂടെ ആദ്യ ട്രെയിന്‍ കടത്തിവിട്ടു. ചരക്ക് ട്രെയിനാണ് കടത്തി വിട്ടത്.
275 പേര്‍ക്ക് ജീവന്‍ നഷ്ടമായ ദാരുണ അപകടത്തിന് 51 മണിക്കൂറിനുള്ളിലാണ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ച് ഇരു ട്രാക്കുകളും വീണ്ടും ഗതാഗത സജ്ജമാക്കിയത്. ട്രാക്കിലൂടെ ട്രെയിന്‍ കടന്നുപോകുമ്പോള്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് സ്ഥലത്തുണ്ടായിരുന്നു.
ആദ്യ ട്രെയിന്‍ യാത്രയ്ക്ക് തൊട്ട് പിന്നാലെ അപ്പ്-ലൈന്‍ ട്രെയിന്‍ യാത്രയും ആരംഭിച്ചതായി അശ്വിനി വൈഷ്ണവ് പറഞ്ഞു. അപ്പ്-ലൈനുമായി ബന്ധിപ്പിക്കുന്ന ട്രാക്ക് പുനസ്ഥാപിച്ചതായും ഓവര്‍ഹെഡ് വൈദ്യുതീകരണ ജോലികളും ആരംഭിച്ചതായും അദ്ദേഹം നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
അപകടത്തില്‍ 275 പേര്‍ മരിച്ചെന്നാണ് ഒഡീഷ സര്‍ക്കാര്‍ സ്ഥിരീകരിച്ചത്. മരിച്ചവരില്‍ 88 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനായിട്ടില്ല. ഇവരെ തിരിച്ചറിയുന്നതിനായി ചിത്രങ്ങള്‍ ഒഡിഷ സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ആവശ്യമെങ്കില്‍ ഡിഎന്‍എ പരിശോധനയും നടത്താനാണ് തീരുമാനം.
അപകടത്തില്‍ പരിക്കേറ്റ ആയിരത്തിലേറെപ്പേരില്‍ 50 പേരുടെ നില ഇപ്പോഴും ഗുരുതരമാണ്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ വിവരങ്ങളും ഒഡിഷ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v