അജ്മാന്‍: അജ്മാനിലെ അല്‍ ജർഫ് ഇന്‍ഡസ്ട്രിയല്‍ മേഖലയില്‍ ഇന്ധനടാങ്ക‍് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 2 പേർ മരിച്ചു. മൂന്ന് പേർക്ക് പരുക്കേറ്റു. മരിച്ചവരും പരുക്കേറ്റവും ഏഷ്യന്‍ സ്വദേശികളാണ്.
ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം സംബന്ധിച്ചുളള വിവരം അജ്മാന്‍ പോലീസിന് ലഭിച്ചതെന്ന് അജ്മാന്‍ പോലീസ് കമാന്‍റർ ഇന്‍ ചീഫ് മേജർ ജനറല്‍ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുളള അല്‍ നുഐമി പറഞ്ഞു.
ഫാക്ടറിയിലാണ് പൊട്ടിത്തെറിയുണ്ടായത്. വെല്‍ഡിംഗ് പണികള്‍ നടന്നുകൊണ്ടിരിക്കെ അടുത്തുളള ഇന്ധനടാങ്കറിലേക്ക് തീപ്പൊരി വീണാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കൃത്യമായ സുരക്ഷാ സംവിധാനങ്ങളുണ്ടായിരുന്നില്ലെന്നും അജ്മാന്‍ പോലീസിന്‍റെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായതായി അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v