ഹോം ബിസിനസുകള്‍ എളുപ്പത്തില്‍ തുടങ്ങാം; ലൈസന്‍സിംഗ് ലളിതമാക്കി ഖത്തർ

ഹോം ബിസിനസുകള്‍ എളുപ്പത്തില്‍ തുടങ്ങാം; ലൈസന്‍സിംഗ് ലളിതമാക്കി ഖത്തർ

ദോഹ: ഹോം ലൈസന്‍സിംഗ് നടപടിക്രമങ്ങള്‍ ലളിതമാക്കി ഖത്തർ. എളുപ്പത്തില്‍ ലൈസന്‍സ് ലഭിക്കാന്‍ സാഹചര്യമൊരുക്കുന്നതാണ് മാറ്റങ്ങള്‍. 15 ഹോം ബിസിനസ് പ്രവർത്തനങ്ങളാണ് ഖത്തർ വാണിജ്യ വ്യവസായമന്ത്രാലയം അനുവദിച്ചിരിക്കുന്നത്.

വിവിധ തരം അറബിക് മധുരപലഹാരങ്ങള്‍ തയ്യാറാക്കല്‍, വിളമ്പല്‍, തയ്യല്‍, എംബ്രോയിഡറി, വസ്ത്ര നിർമ്മാണം, പാഴ്സല്‍, ഗിഫ്റ്റ് റാപ്പിംഗ്, വെബ്സൈറ്റ് ഡിസൈന്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്. കൂടാതെ ഫോട്ടോകോപ്പി, ഫോട്ടോഗ്രഫി, പാക്കേജിംഗ് ഡോക്യൂമെന്‍റുകള്‍, മെമ്മോകള്‍, സുഗന്ധദ്രവ്യനിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങള്‍ക്കും എളുപ്പത്തില്‍ ലൈസന്‍സ് ലഭിക്കും.

വാണിജ്യ ലൈസന്‍സിംഗ് സേവനങ്ങളുടെ അപേക്ഷാഫോം, കെട്ടിട നിർമ്മാണം പൂർത്തിയാക്കിയതിന്‍റെ സർട്ടിഫിക്കറ്റ്, അതല്ലെങ്കില്‍ ലാന്‍ഡ് പ്ലാന്‍, വസ്തുവിന്‍റെ ഉടമയുടെ എന്‍ഒസി, ലൈസന്‍സ് ഉടമയുടെ ഏറ്റെടുക്കല്‍ സർട്ടിഫിക്കറ്റ്, അപേക്ഷകന്‍റെയും വീട്ടുടമയുടെയും തിരിച്ചറിയല്‍ കാർഡുകളുടെ പകർപ്പ്, വീടിന്‍റെ മൈ അഡ്രസ് നമ്പർ പ്ലേറ്റ്, കഹ്രാമ തുടങ്ങിയ രേഖകളാണ് വേണ്ടത്. ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. നിബന്ധനകളോടെയാണ് ലൈസന്‍സ് അനുവദിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.