299 രൂപ പ്ലാനില്‍ 3,000 ജിബി ഡേറ്റ; അറിയാം കെ ഫോണ്‍ താരിഫുകള്‍

299 രൂപ പ്ലാനില്‍ 3,000 ജിബി ഡേറ്റ; അറിയാം കെ ഫോണ്‍ താരിഫുകള്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത കെ ഫോണ്‍ (കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക്) പദ്ധതിയുടെ താരിഫ് വിവരങ്ങള്‍ പുറത്തുവിട്ടു. ആറ് മാസ കാലയളവിലുള്ള ഒമ്പത് പ്ലാനുകളുടെ താരിഫ് വിവരങ്ങളാണു പുറത്തുവിട്ടത്. 

20 എംബിപിഎസ് വേഗത്തില്‍ 3,000 ജിബി ഡേറ്റ ആറ് മാസത്തേക്ക് ലഭിക്കുന്ന പ്ലാനിനാണ്  കൂട്ടത്തില്‍ നിരക്ക് ഏറ്റവും കുറവ്. പ്രതിമാസം 299 രൂപയാണ് ഈടാക്കുന്നത്. ആറ് മാസത്തെ നിരക്കായ 1,794 രൂപ ആദ്യം നല്‍കണം. 30 എംബിപിഎസ് വേഗത്തില്‍ 3,000 ജിബി ഡേറ്റ ആറ് മാസത്തേക്ക് ലഭിക്കുന്ന പ്ലാനിന് മാസം 349 രൂപയാണ്.  

40 എംബിപിഎസ് വേഗത്തില്‍ 4,000 ജിബി ഡേറ്റയുള്ള പ്ലാനിന് മാസം 399 രൂപയാണ് നിരക്ക്. 50 എംബിപിഎസ് വേഗത്തില്‍ 5,000 ജിബി ഡേറ്റ ലഭിക്കാന്‍ 449 രൂപ വീതവും 75 എംബിപിഎസ് വേഗത്തില്‍ 4,000 ജിബി ഡേറ്റ ലഭിക്കാന്‍ മാസം 499 രൂപ വീതവും നൽകണം.

100 എംബിപിഎസ് വേഗത്തില്‍ 5,000 ജിബി ഡേറ്റാ പ്ലാനിന് 599 രൂപയും 150 എംബിപിഎസ് വേഗത്തില്‍ 5,000 ജിബി ഡേറ്റാ പ്ലാനിന് മാസം 799 രൂപയും വരും. 200 എംബിപിഎസ് വേഗത്തില്‍ 5,000 ജിബി ഡേറ്റാ പ്ലാനിന് 999 രൂപയാണ് നിരക്ക്. 250 എംബിപിഎസ് വേഗത വേണമെങ്കില്‍ മാസം 1249 രൂപയും നല്‍കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.