പാലക്കാട്: പാലക്കാട് നഗരസഭാ കെട്ടിടത്തില്‍ ഫ്‌ളക്‌സ് തൂക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. നഗരസഭാ സെക്രട്ടറിയുടെ പരാതിയിര്‍ ടൗണ്‍ പൊലീസാണ് കോസെടുത്തത്. വിഷയത്തില്‍ പാലക്കാട് എസ്.പി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
തദ്ദേശതെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ രണ്ടാം തവണ പാലക്കാട് നഗരസഭ പിടിച്ചതിന്റെ വിജയാഘോഷത്തിനിടെയായിരുന്നു ജയ്ശ്രീറാം എന്നെഴുതിയ ബാനര്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭാ കെട്ടിടത്തില്‍ ഉയര്‍ത്തിയത്. ഭരണഘടനാസ്ഥാപനത്തില്‍ ബി.ജെ.പി ഫ്‌ളക്‌സ് ഉയര്‍ത്തിയതിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. മുനിസിപ്പല്‍ ഓഫീസിന് മുകളില്‍ കയറി ഹിന്ദുത്വ മുദ്രാവാക്യം വിളിക്കുകയും, ജയ്ശ്രീറാം എന്നെഴുതിയ ബാനര്‍ വിരിക്കുകയും ചെയ്തത് ബി.ജെ.പി നേതാക്കളുടെ അറിവോടെ സംഘപരിവാര്‍ പ്രവര്‍ത്തകരെ ഉപയോഗിച്ചാണെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ സി.പി.എം ആരോപിച്ചിരുന്നു.
സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തി ബോധപൂര്‍വം പ്രകോപനവും കലാപവും സൃഷ്ടിക്കാനും ശ്രമമുണ്ടായെന്നും, കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കണമെന്നും സി.പി.എം മുനിസിപ്പല്‍ സെക്രട്ടറി ടി.കെ.നൗഷാദ് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. സംഭവത്തിനെതിരെ നേരത്തെ കോണ്‍ഗ്രസും പരാതി നല്‍കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.