അപകടസ്ഥലങ്ങളില്‍ കൂട്ടം കൂടി നിന്നാല്‍ പിഴയെന്ന് അബുദബി പോലീസ്

അപകടസ്ഥലങ്ങളില്‍ കൂട്ടം കൂടി നിന്നാല്‍ പിഴയെന്ന് അബുദബി പോലീസ്

അബുദബി:അപകടസ്ഥലങ്ങളില്‍ കൂട്ടം കൂടി നില്‍ക്കുകയും ഗതാഗത തടസ്സമുണ്ടാക്കുകയും ചെയ്താല്‍ പിഴ കിട്ടുമെന്ന് ഓർമ്മിപ്പിച്ച് അബുദബി പോലീസ്. അപകടസ്ഥലത്തേക്കുളള എത്തിനോട്ടം യുഎഇയില്‍ നിയമവിരുദ്ധമാണ്. അപകടസ്ഥലത്ത് കൂട്ടം കൂടി നില്‍ക്കുകയും ആംബുലന്‍സ് അടക്കമുളള അത്യാവശ്യവാഹനഹങ്ങള്‍ക്ക് കടന്നുപോകാന്‍ തടസ്സമുണ്ടാക്കുകയും ചെയ്താല്‍ ആയിരം ദിർഹം വരെ പിഴ കിട്ടും.

ജീവന്‍ രക്ഷിക്കാന്‍ നി‍ർണായകമായ സന്ദർഭങ്ങളില്‍ ഇത്തരത്തിലുളള പ്രവൃത്തികളുണ്ടാകരുതെന്നും അബുദബി പോലീസ് സമൂഹമാധ്യമങ്ങളിലൂടെ ഓർമ്മപ്പെടുത്തി. അപകടത്തിന്‍റെ സമീപത്തുകൂടെ യാത്ര ചെയ്യുമ്പോള്‍ പലരും വേഗം കുറയ്ക്കുന്നത് ഗതാഗത തടസ്സമുണ്ടാക്കുന്നു. ഇതും പാടില്ല. അപകട സ്ഥലങ്ങളുടെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് ഒഴിവാക്കണമെന്നും പോലീസ് വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.