കൊച്ചി: എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ രേഖ ചമച്ച എസ്എഫ്‌ഐ നേതാവിനെതിരെ പരാതി. മഹാരാജാസ് കോളജിലെ തന്നെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയായ കെ. വിദ്യയാണ് വ്യാജ രേഖ നിര്‍മ്മിച്ചത്. രണ്ട് വര്‍ഷം മഹാരാജാസ് കോളജില്‍ ഗസ്റ്റ് ലെക്ച്ചറായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നുള്ള രേഖയാണ് ചമച്ചത്.
വ്യാജ രേഖയുമായി അട്ടപ്പാടി സര്‍ക്കാര്‍ കോളജില്‍ ജോലിയ്ക്ക് ശ്രമിക്കുകയായിരുന്നു ഇവര്‍. എന്നാല്‍ ഹാജരാക്കിയ രേഖകളില്‍ അട്ടപ്പടി കോളജിന് സംശയം തോന്നിയതോടെ മഹാരാജാസ് കോളജുമായി ബന്ധപ്പെടുകയായിരുന്നു. സംഭവത്തില്‍ മഹാരാജസ് കോളജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി.
കോളജിന്റെ സീലും വൈസ് പ്രിന്‍സിപ്പാലിന്റെ ഒപ്പും വ്യാജമായി ഉണ്ടാക്കിയാണ് രേഖ നിര്‍മ്മിച്ചിരിക്കുന്നത്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ അടുത്ത സുഹൃത്താണ് വിദ്യ. വ്യാജരേഖ നിര്‍മ്മിക്കാന്‍ സാഹായിച്ചതിന് പിന്നില്‍ ആര്‍ഷോയാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. മഹാരാജാസില്‍ പഠിക്കുമ്പോഴും പിന്നീട് കാലടി സര്‍വ്വകലാശാലയില്‍ പഠിക്കുമ്പോഴും വിദ്യാ എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയും വിവിധ ചുമതലകളും വഹിച്ചിട്ടുള്ള നേതാവുമാണ്. മഹാരാജസ് കോളജിലെ എസ്എഫ്‌ഐ പിജി റെപ്പായി വിദ്യ വിജയിച്ചിട്ടുണ്ട്.
വിവിധ കോളജുകളില്‍ അധ്യാപകരായും മറ്റും ജോലിയും നോക്കുന്ന മുന്‍ എസ്എഫ്‌ഐ നേതാക്കളുടെയോക്കെ യോഗ്യത പുന പരിശോധിക്കേണ്ട സാഹചര്യത്തിലേക്കാണ് ഈ സംഭവങ്ങളൊക്കെ വിരല്‍ ചൂണ്ടുന്നത് എന്ന് വിദ്യാര്‍ത്ഥികള്‍ സൂചിപ്പിക്കുന്നു.
കോളജിലെ വിദ്യാര്‍ത്ഥികള്‍ പറയുന്നതനുസരിച്ച് സംസ്ഥാന സെക്രട്ടറി ആര്‍ഷോ ജയിലിലായിരുന്നപ്പോള്‍ നടന്ന പരീക്ഷയില്‍ ഇയാള്‍ ജയിച്ചതായി രേഖയുണ്ടെന്നും. പല സര്‍ട്ടിഫിക്കറ്റിലും ആര്‍ഷോ വിജയിച്ചെന്ന് പറയുന്നുണ്ടെങ്കിലും കൃത്യമായ രീതിയില്‍ മാര്‍ക്ക് കാണിച്ചിട്ടില്ല. ഇതെല്ലാം തന്നെ ആര്‍ഷോയുടെ പരീക്ഷ വിജയത്തെ ചോദ്യം ചെയ്യുകയാണ്. ഇത്തരത്തില്‍ വ്യാജമാര്‍ക്ക് ലിസ്റ്റ് സൃഷ്ടിക്കാന്‍ സാധിക്കുന്ന ആര്‍ഷോയുടെ സഹായം വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റിന് വിദ്യയ്ക്ക് സഹായമായതെന്നാണ് ആരോപണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.