അമല്‍ ജ്യോതി കോളജ് അടച്ചു; ഹോസ്റ്റല്‍ ഒഴിയണമെന്ന് മാനേജ്മെന്റ്

അമല്‍ ജ്യോതി കോളജ് അടച്ചു; ഹോസ്റ്റല്‍ ഒഴിയണമെന്ന് മാനേജ്മെന്റ്

കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജില്‍ വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത സംഭവത്തെത്തുടര്‍ന്ന് ക്യാമ്പസില്‍ വിദ്യാര്‍ഥി പ്രതിഷേധം ശക്തമായ പശ്ചാത്തലത്തില്‍ കോളജ് അടച്ചിടാന്‍ മാനേജ്മെന്റ് തീരുമാനിച്ചിരുന്നു. ഹോസ്റ്റല്‍ മുറികള്‍ വിദ്യാര്‍ഥികള്‍ ഒഴിയണമെന്നും മാനേജ്മെന്റ് നിര്‍ദേശം നല്‍കി. എന്നാല്‍ ഇത് അംഗീകരിക്കില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

ഇന്നലെ നടന്ന ചര്‍ച്ചയുടെ തുടര്‍ച്ച ഇന്ന് നടക്കാനിരിക്കേയാണ് കോളജ് അടച്ചിടാനും ഹോസ്റ്റലുകളില്‍ നിന്ന് വിദ്യാര്‍ഥികളെ ഒഴിപ്പിക്കാനും തീരുമാനിച്ചത്. ഹോസ്റ്റല്‍ വിട്ടു പോകില്ലെന്നും ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നുമാണ് വിദ്യാര്‍ഥികളുടെ നിലപാട്.

മാനേജ്‌മെന്റ് പ്രതിനിധികളും പിടിഎയും അധ്യാപകരും വിദ്യാര്‍ഥി പ്രതിനിധികളും പങ്കെടുക്കുന്ന യോഗം കോളജില്‍ ആരംഭിച്ചു. സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍ ജയരാജിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച. ഹോസ്റ്റല്‍ വാര്‍ഡനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് വിദ്യര്‍ഥികള്‍. അതേസമയം വിദ്യാര്‍ഥികള്‍ സമരം ശക്തമാക്കിയതോടെ കോളേജ് കവാടങ്ങള്‍ മുഴുവന്‍ പൂട്ടി പൊലീസ് സുരക്ഷ ശക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.