ക്രൈസ്തവവരുടെ ആശങ്ക പ്രധാനമന്ത്രിയെ അറിയിച്ചു; വൈകാതെ നടപടിയെന്ന് ശ്രീധരന്‍ പിള്ള

ക്രൈസ്തവവരുടെ ആശങ്ക പ്രധാനമന്ത്രിയെ അറിയിച്ചു;  വൈകാതെ നടപടിയെന്ന് ശ്രീധരന്‍ പിള്ള

കൊച്ചി: ക്രൈസ്തവ സഭാ നേതൃത്വം പങ്കുവച്ച ആശങ്കകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അറിയിച്ചതായും ക്രിസ്മസിനുശേഷം നടപടിയുണ്ടാകുമെന്നും മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള.

ന്യൂനപക്ഷ സഹായ പദ്ധതികളില്‍ ജനസംഖ്യാനുപാതികമായ വിഹിതം ലഭിക്കുന്നില്ലെന്നും മറ്റൊരു സമുദായത്തിന് കൂടുതല്‍ കിട്ടുന്നുവെന്നുമാണ് പ്രധാന പരാതി. പ്രധാനമന്ത്രിയുടെ ഇടപെടല്‍ തേടി സഭാ മേധാവികള്‍ നിവേദനം നല്‍കിയെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ ക്രൈസ്തവ സഭകള്‍ അറിയിച്ച ആശങ്കകള്‍ പ്രധാനമന്ത്രിയെ അറിയിച്ചു. യാക്കോബായ - ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിലും പ്രധാനമന്ത്രി ഇടപെടും. മിസോറാമില്‍ നിന്ന് കേരളത്തിലെത്തിയ ദിവസങ്ങളില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ പ്രധാനപ്പെട്ട ക്രൈസ്തവ സഭ അധികാരികളുമായി കൂടിക്കാഴ്ച നടത്തിയെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കങ്ങളില്‍ പ്രധാനമന്ത്രി ഇടപെടുമെന്ന മിസോറാം ഗവര്‍ണറുടെ പ്രസ്താവനയെ ഇരു സഭാ നേതൃത്വങ്ങളും സ്വാഗതം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.